---
title: "#RIYAD | പൊതുശുചിത്വം പ്രധാനം; ഈ നിയമലംഘനങ്ങള്‍ക്ക് അറിയിപ്പുമായി മുനിസിപ്പൽ മന്ത്രാലയം"
english_title: "#fine #those #violate #public #hygiene #saudi"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/153827/fine-those-violate-public-hygiene-saudi"
published_at: "2023-10-15T14:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652ba448aa9f5_riyad.jpg"
keywords: []
---

# #RIYAD | പൊതുശുചിത്വം പ്രധാനം; ഈ നിയമലംഘനങ്ങള്‍ക്ക് അറിയിപ്പുമായി മുനിസിപ്പൽ മന്ത്രാലയം

> **Lead Summary:** **റിയാദ്: **പൊതുശുചിത്വം സംരക്ഷിക്കുന്നതിനായി മുനിസിപ്പാലിറ്റി സ്ഥാപിച്ച മാലിന്യ പെട്ടികളിൽ കൃത്യമം കാണിക്കുകയോ കോടുവരുത്തുകയോ ചെയ്യുന്നവർക്ക് 1,000 റിയാൽ പിഴ ചുമത്തുമെന്ന് മുനിസിപ്പൽ മന്ത്രാലയം.

## Article Content

**റിയാദ്: **പൊതുശുചിത്വം സംരക്ഷിക്കുന്നതിനായി മുനിസിപ്പാലിറ്റി സ്ഥാപിച്ച മാലിന്യ പെട്ടികളിൽ കൃത്യമം കാണിക്കുകയോ കോടുവരുത്തുകയോ ചെയ്യുന്നവർക്ക് 1,000 റിയാൽ പിഴ ചുമത്തുമെന്ന് മുനിസിപ്പൽ മന്ത്രാലയം.

ഞായറാഴ്ച (ഒക്ടോബർ 15) മുതൽ നടപ്പാക്കാൻ പോകുന്ന പൊതുശുചിത്വവുമായി ബന്ധപ്പെട്ട പുതുക്കിയ നിയമലംഘന പിഴയുടെ പട്ടികയിലാണ് ഇക്കാര്യമുള്ളത്.

മാലിന്യപ്പെട്ടികൾ, അവയ്ക്ക് ചുറ്റുമുള്ള വേലികൾ, അല്ലെങ്കിൽ അവ നിൽക്കുന്ന തറ എന്നിവയിൽ കൃത്രിമം കാണിക്കുകയോ കേടുവരുത്തുകയോ ചെയ്യൽ നിയമലംഘനമായി കണക്കാക്കും.

1,000 റിയാൽ പിഴയും നാശനഷ്ടത്തിെൻറ മൂല്യത്തിന് നഷ്ടപരിഹാരവും ഉൾപ്പെടെ ചുമത്തും. ആവർത്തിച്ചാൽ പിഴ ഇരട്ടിയാകുമെന്നും മുനിസിപ്പൽ മന്ത്രാലയം വ്യക്തമാക്കി. മാലിന്യ പെട്ടികളുടെ സ്ഥാനം മാറ്റുന്നതും നിശ്ചിത ആവശ്യങ്ങൾക്ക് അല്ലാതെ അവ ഉപയോഗിക്കുന്നതും നിയമലംഘനമാണ്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/153827/fine-those-violate-public-hygiene-saudi)