---
title: "#saudiarabia | 65,000 ചതുരശ്ര മീറ്ററില്‍ പുതിയ അന്താരാഷ്ട്ര വിമാനത്താവളം വരുന്നു; മാസ്റ്റർ പ്ലാൻ പുറത്തുവിട്ട് സൗദി അറേബ്യ"
english_title: "#new #international #airport #coming #up #65,000 #square #meters #saudi #arabia #releases #master #plan"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/153872/new-international-airport-coming-up-65000-square-meters-saudi-arabia-releases-master-plan"
published_at: "2023-10-15T16:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652bc8e415b78_gcc_4.jpg"
keywords: []
---

# #saudiarabia | 65,000 ചതുരശ്ര മീറ്ററില്‍ പുതിയ അന്താരാഷ്ട്ര വിമാനത്താവളം വരുന്നു; മാസ്റ്റർ പ്ലാൻ പുറത്തുവിട്ട് സൗദി അറേബ്യ

> **Lead Summary:** **സൗദി അറേബ്യ : [** നിലവിലുള്ള വിമാനത്താവളത്തിെൻറ പലമടങ്ങ് വലിപ്പത്തിലാണ് പുതിയത് നിർമിക്കുന്നത്. പഴയതിന്റെ വലിപ്പം ഏകദേശം 10,500 ചതുരശ്ര മീറ്ററാണ്.

## Article Content

**സൗദി അറേബ്യ : [** നിലവിലുള്ള വിമാനത്താവളത്തിെൻറ പലമടങ്ങ് വലിപ്പത്തിലാണ് പുതിയത് നിർമിക്കുന്നത്. പഴയതിന്റെ വലിപ്പം ഏകദേശം 10,500 ചതുരശ്ര മീറ്ററാണ്.

പുതിയ വിമാനത്താവളത്തിലെ ടെർമിനലിന്റെ വിസ്തീർണം 65,000 ചതുരശ്ര മീറ്ററായിരിക്കും. കൂടാതെ യാത്രക്കാർക്കായി പ്രത്യേക പാലങ്ങളും നിർമിക്കും. യാത്രാനടപടികൾ പൂർത്തിയാക്കുന്നതിനും സുഗമമാക്കുന്നതിനും പുതിയ പ്ലാറ്റ്‌ഫോമുകളും സെൽഫ് സർവിസ് സംവിധാനങ്ങളും ഉയർന്ന ശേഷിയുള്ള പാർക്കിങ് ഏരിയകളുമുണ്ടാവും.

ആദ്യഘട്ടം 2028-ഓടെ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. നൂതന സാങ്കേതിക വിദ്യകളുടെ വെളിച്ചത്തിൽ സുസ്ഥിര പാരിസ്ഥിതിക രൂപകൽപന തന്ത്രങ്ങൾ പ്രയോഗിച്ച് പ്രകൃതിയുമായി ഇണങ്ങിച്ചേരുന്നതും സൗദി സംസ്കാരത്തെ പ്രതിഫലിപ്പിക്കുന്നതുമായ ഒരു ആന്തരിക അന്തരീക്ഷം സൃഷ്ടിക്കുന്ന, കാലത്തിനനുസൃതമായ വാസ്തുവിദ്യയിലാണ് പുതിയ വിമാനത്താവള പുതിയ രൂപകൽപന.

വിനോദസഞ്ചാരികൾക്കും മറ്റ് യാത്രക്കാർക്കും മികച്ച സേവനം നൽകുന്ന കാര്യക്ഷമതയുള്ള സംവിധാനമാണ് ഇവിടെയുണ്ടായിരിക്കുക.

വ്യതിരിക്തമായ യാത്രാനുഭവം പകർന്നുനൽകുന്നതായിരിക്കും പുതിയ വിമാനത്താവളം. പ്രതിവർഷം 1.3 കോടിയിലധികം യാത്രക്കാരെ ഉൾക്കൊള്ളാൻ വിമാനത്താവളത്തിന് കഴിയും.

നിലവിലെ വിമാനത്താവളത്തിന് 15 ലക്ഷം യാത്രക്കാരെ ഉൾക്കൊള്ളാനുള്ള ശേഷിയേയുള്ളൂ. നിലവിലെ ശേഷിയെ അപേക്ഷിച്ച് ഇത് പത്തിരട്ടിയാണ്.

നിലവിൽ 30,000 വിമാനസർവിസുകളാണ് ഒരു വർഷം ഓപ്പറേറ്റ് ചെയ്യാനുള്ള ശേഷി. എന്നാൽ പുതിയ വിമാനത്താവളത്തിന് 90,000-ലധികം വിമാന സർവിസ് ഓപ്പറേഷൻ നടത്താൻ സൗകര്യമുണ്ടായിരിക്കും.

പുതിയ വിമാനത്താവളത്തിലെ ഗേറ്റുകളുടെ എണ്ണം 20 ആയിരിക്കും. യാത്രാനടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിന് വിമാനത്താവളത്തിൽ 41 പ്ലാറ്റ്‌ഫോമുകൾ ഉണ്ടാകും.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/153872/new-international-airport-coming-up-65000-square-meters-saudi-arabia-releases-master-plan)