---
title: "#arrest |  കുവൈത്തിൽ താ​മ​സ, തൊ​ഴി​ൽ നി​യ​മ​ലം​ഘ​നം നടത്തിയ 107 പേ​ർ പി​ടി​യി​ൽ"
english_title: "107 people were arrested for violating the law on residence and work in Kuwaith"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/153955/107-people-were-arrested-for-violating-the-law-on-residence-and-work-in-kuwaith"
published_at: "2023-10-15T21:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652c0cc0a29af_kuwait.jpg"
keywords: []
---

# #arrest |  കുവൈത്തിൽ താ​മ​സ, തൊ​ഴി​ൽ നി​യ​മ​ലം​ഘ​നം നടത്തിയ 107 പേ​ർ പി​ടി​യി​ൽ

> **Lead Summary:** **കു​വൈ​ത്ത്‌ സി​റ്റി:[ **കുവൈത്തിൽ വി​വി​ധ ഇ​ട​ങ്ങ​ളി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ താ​മ​സ, തൊ​ഴി​ൽ നി​യ​മ​ങ്ങ​ൾ ലം​ഘി​ച്ച 107 താ​മ​സ​ക്കാ​രെ​യും തൊ​ഴി​ലാ​ളി​ക​ളെ​യും അ​റ​സ്റ്റ് ചെ​യ്തു. ഇ​ഖൈ​ല, സ​ൽ​വ, ഫ​ർ​വാ​നി​യ, ഖൈ​ത്താ​ൻ എ​ന്നീ പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തിയിരിക്കുന്ന​ത്. ജ​ന​റ​ൽ അ​ഡ്മി​നി​സ്ട്രേ​ഷ​ൻ ഓ​ഫ് റെ​സി​ഡ​ൻ​സി അ​ഫ​യേ​ഴ്സ് ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ​സ് ഡി​പ്പാ​ർ​ട്മെ​ന്റ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഒ​മ്പ​തു വ്യാ​ജ ഗാ​ർ​ഹി​ക സേ​വ​ക​രു​ടെ ഓ​ഫി​സു​ക​ൾ പി​ടി​ച്ചെ​ടു​ത്തു.

## Article Content

**കു​വൈ​ത്ത്‌ സി​റ്റി:[ **കുവൈത്തിൽ വി​വി​ധ ഇ​ട​ങ്ങ​ളി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ താ​മ​സ, തൊ​ഴി​ൽ നി​യ​മ​ങ്ങ​ൾ ലം​ഘി​ച്ച 107 താ​മ​സ​ക്കാ​രെ​യും തൊ​ഴി​ലാ​ളി​ക​ളെ​യും അ​റ​സ്റ്റ് ചെ​യ്തു. ഇ​ഖൈ​ല, സ​ൽ​വ, ഫ​ർ​വാ​നി​യ, ഖൈ​ത്താ​ൻ എ​ന്നീ പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തിയിരിക്കുന്ന​ത്. ജ​ന​റ​ൽ അ​ഡ്മി​നി​സ്ട്രേ​ഷ​ൻ ഓ​ഫ് റെ​സി​ഡ​ൻ​സി അ​ഫ​യേ​ഴ്സ് ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ​സ് ഡി​പ്പാ​ർ​ട്മെ​ന്റ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഒ​മ്പ​തു വ്യാ​ജ ഗാ​ർ​ഹി​ക സേ​വ​ക​രു​ടെ ഓ​ഫി​സു​ക​ൾ പി​ടി​ച്ചെ​ടു​ത്തു.

ഒപ്പം ബ​ന്ധു​ക്ക​ളി​ൽ ഒ​രാ​ൾ​ക്ക് ഡ്രൈ​വി​ങ് ലൈ​സ​ൻ​സ് ന​ൽ​കു​ന്ന​തി​ന് കൈ​ക്കൂ​ലി വാ​ഗ്ദാ​നം ചെ​യ്ത ഏ​ഷ്യ​ൻ സ്വ​ദേ​ശി​യെ​യും അതുപോലെ സാ​മൂ​ഹി​ക​വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ത്തി​ൽ ഏ​ർ​പ്പെ​ട്ട​തി​ന് മൂ​ന്നു പേരെയും അ​ന്വേ​ഷ​ണ സം​ഘം അ​റ​സ്റ്റ് ചെ​യ്തു. നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തി​നാ​യി പി​ടി​യി​ലാ​യ​വ​രെ ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ൾ​ക്ക് കൈ​മാ​റി. രാ​ജ്യ​ത്ത് താ​മ​സ, തൊ​ഴി​ൽ നി​യ​മ​ങ്ങ​ൾ ലം​ഘി​ക്കു​ന്ന​വ​രെ പി​ടി​കൂ​ടു​ന്ന​തി​നാ​യി ക​ർ​ശ​ന പ​രി​ശോ​ധ​ന​ക​ൾ ന​ട​ന്നു​വ​രു​ക​യാ​ണ്. നി​യ​മ​ലം​ഘ​ക​ർ​ക്കെ​തി​രെ പി​ടി​കൂ​ടി നാ​ടു​ക​ട​ത്തു​ക​യാ​ണ് പ​തി​വ്. ന​ട​പ​ടി തു​ട​രു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/153955/107-people-were-arrested-for-violating-the-law-on-residence-and-work-in-kuwaith)