---
title: "#saudi | സൗദിയിലെ ചില ഭാഗങ്ങളിൽ കാലാവസ്ഥ തണുപ്പിലേക്ക് "
english_title: "#saudi #weather #getting #colder #someparts #SaudiArabia"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/153981/saudi-weather-getting-colder-someparts-saudiarabia"
published_at: "2023-10-15T22:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652c1ce68f903_saudi.jpg"
keywords: []
---

# #saudi | സൗദിയിലെ ചില ഭാഗങ്ങളിൽ കാലാവസ്ഥ തണുപ്പിലേക്ക് 

> **Lead Summary:** **റിയാദ് : **സൗദി അറേബ്യയുടെ ചില ഭാഗങ്ങളിൽ ഈയാഴ്ചയോടെ രാത്രികളിൽ ഏസികൾ ഓഫാക്കാം. കാലാവസ്ഥ തണുപ്പിലേക്ക് മാറുകയാണ്.

## Article Content

**റിയാദ് : **സൗദി അറേബ്യയുടെ ചില ഭാഗങ്ങളിൽ ഈയാഴ്ചയോടെ രാത്രികളിൽ ഏസികൾ ഓഫാക്കാം. കാലാവസ്ഥ തണുപ്പിലേക്ക് മാറുകയാണ്.

മധ്യ, കിഴക്കൻ പ്രവിശ്യകളിലെ മിക്ക പ്രദേശങ്ങളിലും രാത്രിയിൽ താപനില ഗണ്യമായി കുറയുമെന്ന് പ്രമുഖ കാലാവസ്ഥ നിരീക്ഷകൻ അബ്ദുൽ അസീസ് അൽഹുസൈനി വ്യക്തമാക്കി.

കഴിഞ്ഞ ദിവസങ്ങളിൽ രാജ്യത്തിെൻറ വടക്കുഭാഗത്ത് താപനിലയിൽ കുറവുണ്ടായിട്ടുണ്ട്. അടുത്ത ചൊവ്വാഴ്ച മുതൽ ക്രമാനുഗതമായി താപനിലയിൽ കുറവുവരുമെന്നാണ് പ്രതീക്ഷ.

മധ്യ, കിഴക്കൻ മേഖലകളിൽ മൂന്ന് മുതൽ അഞ്ച് ഡിഗ്രി സെൽഷ്യസ് വരെയാണ് താപനില കുറയുന്നതെന്ന് അദ്ദേഹം സൂചിപ്പിച്ചു.

രാത്രിയുടെ തുടക്കത്തിൽ കാലാവസ്ഥ സുഖകരമാകുമെങ്കിലും പ്രഭാതസമയത്ത് താരതമ്യേന തണുപ്പ് അനുഭവപ്പെടും.

പകൽ ചൂടുള്ളതായിരിക്കും. വടക്കൻ പ്രദേശങ്ങളും പർവതനിരകളും രാത്രിയിൽ തണുപ്പുള്ളതും പകൽ സുഖകരമായ കാലാവസ്ഥയുള്ളതുമായിരിക്കും. ഇത് പടിഞ്ഞാറൻ പ്രവിശ്യവരെ വ്യാപിക്കും. പകൽ സമയം പടിഞ്ഞാറൻ പ്രവിശ്യയിലും ചൂടുള്ളതായിരിക്കും.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/153981/saudi-weather-getting-colder-someparts-saudiarabia)