---
title: "#UAE | പലസ്തീന് സഹായം നൽകുന്നതിനുള്ള പ്രത്യേക ക്യാമ്പയിൻ തുടങ്ങി യുഎഇ"
english_title: "#UAE #launched #special #campaign #provide #aid #Palestine"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/153990/uae-launched-special-campaign-provide-aid-palestine"
published_at: "2023-10-15T23:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652c28ec5538f_UAE_2.jpg"
keywords: []
---

# #UAE | പലസ്തീന് സഹായം നൽകുന്നതിനുള്ള പ്രത്യേക ക്യാമ്പയിൻ തുടങ്ങി യുഎഇ

> **Lead Summary:** **അബുദബി : **പലസ്തീന്‍ ജനതക്ക് സഹായം എത്തിക്കുന്നതിനുളള പ്രത്യേക ക്യാമ്പയിന് യുഎഇ ഭരണകൂടം തുടക്കം കുറിച്ചു. സര്‍ക്കാര്‍-സ്വകാര്യ മേഖലയുടെ സഹകണത്തോടെ റെഡ് ക്രസന്റ് അതോറിറ്റിയുടെ നേതൃത്വത്തിലാണ് ക്യാമ്പയില്‍ ആരംഭിച്ചിരിക്കുന്നത്.

## Article Content

**അബുദബി : **പലസ്തീന്‍ ജനതക്ക് സഹായം എത്തിക്കുന്നതിനുളള പ്രത്യേക ക്യാമ്പയിന് യുഎഇ ഭരണകൂടം തുടക്കം കുറിച്ചു. സര്‍ക്കാര്‍-സ്വകാര്യ മേഖലയുടെ സഹകണത്തോടെ റെഡ് ക്രസന്റ് അതോറിറ്റിയുടെ നേതൃത്വത്തിലാണ് ക്യാമ്പയില്‍ ആരംഭിച്ചിരിക്കുന്നത്.

ഗാസക്ക് വേണ്ടി 'അനുകമ്പ' എന്ന പേരിലാണ് പ്രത്യേക ക്യാമ്പയിന്‍. ഇന്ന് രാവിലെ ഒമ്പത് മണിക്കാണ് അബുദാബി പോര്‍ട്ട് ഹാളില്‍ ക്യാമ്പയിൻ തുടങ്ങിയത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സഹായങ്ങള്‍ ശേഖരിക്കുന്നതിന് പ്രത്യേക കേന്ദ്രങ്ങളും ആരംഭിച്ചിട്ടുണ്ട്.

ചാരിറ്റബിള്‍ സ്ഥാപനങ്ങള്‍, സന്നദ്ധ സംഘടകള്‍, സ്വകാര്യ മേഖലാ സ്ഥാപനങ്ങള്‍, മാധ്യമങ്ങള്‍ എന്നിവയുടെ പങ്കാളിത്തത്തോടെയാണ് ക്യാമ്പയിന്‍ പുരോഗമിക്കുന്നത്.

ഇസ്രായേല്‍-ഗാസ യുദ്ധത്തില്‍ ദുരിതമനുഭവിക്കുന്ന പലസ്തീന്‍ കുട്ടികള്‍ക്കും കുടുംബങ്ങള്‍ക്കും ഭക്ഷണം, ശുചിത്വം, ആരോഗ്യ സാമഗ്രികള്‍ തുടങ്ങിയവ എത്തിക്കുകയാണ് ലക്ഷ്യം.

പശ്ചിമേഷ്യയിലെ പലസ്തീന്‍ അഭയാര്‍ത്ഥികള്‍ക്കായുള്ള യുഎന്‍ റിലീഫ് ഏജന്‍സി വഴിയാകും സഹായം എത്തിക്കുക. പലസ്തീന് രണ്ട് കോടി ഡോളറിന്റെ സഹായം യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു.

ഇതിന് പിന്നാലെ 50 മില്ല്യണ്‍ ദിര്‍ഹത്തിന്റെ സഹായം വൈസ് പ്രസിഡന്റും പ്രധാന മന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.

യുദ്ധക്കെടുതി മൂലം ദുരിത മനുഭവിക്കുന്നവര്‍ക്ക് സഹായമെത്തിക്കുന്നതിന്റെ പ്രധാന്യം അമേരിക്കല്‍ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കണുമായുളള കൂടിക്കാഴ്ചയിലും യുഎഇ പ്രസിഡന്റ് ചൂണ്ടികാട്ടിയിരുന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/153990/uae-launched-special-campaign-provide-aid-palestine)