---
title: "#death | ട്രക്കിൽ നിന്ന് ലോഡിറക്കുന്നതിനിടെ അപ്രതീക്ഷിത അപകടം; പ്രവാസി മലയാളിക്ക് ദാരുണാന്ത്യം"
english_title: "#malayali #expat #died #unloading #pipes 3truck"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/154288/malayali-expat-died-unloading-pipes-3truck"
published_at: "2023-10-16T22:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652d6c09e2997_riyad.jpg"
keywords: []
---

# #death | ട്രക്കിൽ നിന്ന് ലോഡിറക്കുന്നതിനിടെ അപ്രതീക്ഷിത അപകടം; പ്രവാസി മലയാളിക്ക് ദാരുണാന്ത്യം

> **Lead Summary:** **റിയാദ്: **ട്രക്കിൽ നിന്ന് ലോഡിറക്കുന്നതിനിടെ പൈപ്പുകൾ ദേഹത്ത് വീണ് മലയാളി ദാരുണമായി മരിച്ചു. സൗദി കിഴക്കൻ പ്രവിശ്യയിലെ ദമ്മാമിലുണ്ടായ അപകടത്തിൽ തൃശ്ശൂർ വടക്കാഞ്ചേരി സ്വദേശി സക്കീറാണ് മരിച്ചത്.

## Article Content

**റിയാദ്: **ട്രക്കിൽ നിന്ന് ലോഡിറക്കുന്നതിനിടെ പൈപ്പുകൾ ദേഹത്ത് വീണ് മലയാളി ദാരുണമായി മരിച്ചു. സൗദി കിഴക്കൻ പ്രവിശ്യയിലെ ദമ്മാമിലുണ്ടായ അപകടത്തിൽ തൃശ്ശൂർ വടക്കാഞ്ചേരി സ്വദേശി സക്കീറാണ് മരിച്ചത്.

വാഹനത്തിൽ നിന്നും ലോഡിറക്കുന്നതിനിടെ അബദ്ധത്തിൽ പൈപ്പ് ശരീരത്തിലേക്ക് വീണാണ് അപകടം സംഭവിച്ചത്. സംഭവസ്ഥലത്ത് വെച്ച് തന്നെ മരണം സംഭവിച്ചു.

മൃതദേഹം ദമ്മാം സെൻട്രൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പത്ത് വർഷത്തിലധികമായി ദമ്മാമിൽ ട്രൈയിലർ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/154288/malayali-expat-died-unloading-pipes-3truck)