---
title: "#fire | റിയാദിലെ ചില വ്യാപാരസ്ഥാപനങ്ങളിൽ തീപിടിത്തം"
english_title: "#fire #brokeout #shops #riyadh"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/154292/fire-brokeout-shops-riyadh"
published_at: "2023-10-16T22:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652d6e94a8259_riyad.jpg"
keywords: []
---

# #fire | റിയാദിലെ ചില വ്യാപാരസ്ഥാപനങ്ങളിൽ തീപിടിത്തം

> **Lead Summary:** **റിയാദ്: **സൗദി തലസ്ഥാനഗരമായ റിയാദിൽ ഞായറാഴ്ച പുലർച്ചെ ചില വ്യാപാരസ്ഥാപനങ്ങളിൽ തീപിടിച്ചു. ഫൈസലിയ ഡിസ്ട്രിക്റ്റിലുള്ള സ്ഥാപനങ്ങളിലാണ് തീ പടർന്നുപിടിച്ചത്.

## Article Content

**റിയാദ്: **സൗദി തലസ്ഥാനഗരമായ റിയാദിൽ ഞായറാഴ്ച പുലർച്ചെ ചില വ്യാപാരസ്ഥാപനങ്ങളിൽ തീപിടിച്ചു. ഫൈസലിയ ഡിസ്ട്രിക്റ്റിലുള്ള സ്ഥാപനങ്ങളിലാണ് തീ പടർന്നുപിടിച്ചത്.

സിവിൽ ഡിഫൻസിൻറെ കീഴിൽ അഗ്നിശമന സേനയും പൊലീസുമെത്തി തീയണക്കുകയും രക്ഷാപ്രവർത്തനം നടത്തുകയും ചെയ്തു. പുലർച്ചെയായതിനാൽ ആരും ജോലിക്കെത്താത്തതിനാൽ ആളപായമില്ലെന്ന് സിവിൽ ഡിഫൻസ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/154292/fire-brokeout-shops-riyadh)