---
title: "#OMAN | അ​നു​മ​തി​യി​ല്ലാ​തെ രാ​ജ​കീ​യ ചി​ഹ്ന​ങ്ങ​ള്‍ ഉ​പ​യോ​ഗി​ക്കു​ന്ന​തി​നെ​തി​രെ മു​ന്ന​റി​യി​പ്പു​മാ​യി അ​ധി​കൃ​ത​ർ"
english_title: "#OMAN #Against #Unauthorized #Use #Political #Symbols #authorities #relieved"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/154304/oman-against-unauthorized-use-political-symbols-authorities-relieved"
published_at: "2023-10-16T23:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652d7a1caab70_OMAN.jpg"
keywords: []
---

# #OMAN | അ​നു​മ​തി​യി​ല്ലാ​തെ രാ​ജ​കീ​യ ചി​ഹ്ന​ങ്ങ​ള്‍ ഉ​പ​യോ​ഗി​ക്കു​ന്ന​തി​നെ​തി​രെ മു​ന്ന​റി​യി​പ്പു​മാ​യി അ​ധി​കൃ​ത​ർ

> **Lead Summary:** **മ​സ്ക​ത്ത് : **അ​നു​മ​തി​യി​ല്ലാ​തെ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലും വാ​ണി​ജ്യ സ്ഥാ​പ​ന​ങ്ങ​ളി​ലും രാ​ജ​കീ​യ ചി​ഹ്ന​ങ്ങ​ള്‍ ഉ​പ​യോ​ഗി​ക്കു​ന്ന​തി​നെ​തി​രെ മു​ന്ന​റി​യി​പ്പു​മാ​യി വാ​ണി​ജ്യ, വ്യ​വ​സാ​യ, നി​ക്ഷേ​പ പ്രോ​ത്സാ​ഹ​ന മ​ന്ത്രാ​ല​യം.

## Article Content

**മ​സ്ക​ത്ത് : **അ​നു​മ​തി​യി​ല്ലാ​തെ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലും വാ​ണി​ജ്യ സ്ഥാ​പ​ന​ങ്ങ​ളി​ലും രാ​ജ​കീ​യ ചി​ഹ്ന​ങ്ങ​ള്‍ ഉ​പ​യോ​ഗി​ക്കു​ന്ന​തി​നെ​തി​രെ മു​ന്ന​റി​യി​പ്പു​മാ​യി വാ​ണി​ജ്യ, വ്യ​വ​സാ​യ, നി​ക്ഷേ​പ പ്രോ​ത്സാ​ഹ​ന മ​ന്ത്രാ​ല​യം.

ഒ​മാ​ന്‍റെ രാ​ജ​കീ​യ കി​രീ​ട​ത്തി​ന്‍റെ ലോ​ഗോ ഉ​പ​യോ​ഗി​ച്ചു​ള്ള ഉ​ൽ​പ​ന്ന​ങ്ങ​ള്‍ പി​ടി​ച്ചെ​ടു​ക്കു​ക​യും ചെ​യ്​​തു. രാ​ജ​കീ​യ ചി​ഹ്ന​ങ്ങ​ള്‍, ഖ​ഞ്ച​ര്‍, സു​ല്‍ത്താ​നേ​റ്റി​ന്റെ ഭൂ​പ​ടം, ദേ​ശീ​യ ചി​ഹ്നം എ​ന്നി​വ ഉ​പ​യോ​ഗി​ക്കു​ന്ന​തി​ന്​ അ​നു​മ​തി ആ​വ​ശ്യ​മാ​ണ്.

ത​ങ്ങ​ളു​ടെ ഉ​ൽ​പ​ന്ന​ങ്ങ​ളി​ലോ പ​ര​സ്യ​ങ്ങ​ളി​ലോ രാ​ജ്യ​ത്തി​ന്റെ ലോ​ഗോ ഉ​പ​യോ​ഗി​ക്കാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്ന എ​ല്ലാ വാ​ണി​ജ്യ സ്ഥാ​പ​ന​ങ്ങ​ളും ക​മ്പ​നി​ക​ളും മ​ന്ത്രാ​ല​യ​ത്തി​ലെ ജ​ന​റ​ല്‍ ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് കോ​മേ​ഴ്‌​സ് വി​ഭാ​ഗ​ത്തി​ല്‍ അ​പേ​ക്ഷി​ക്ക​ണം.

വി​വി​ധ ഗ​വ​ര്‍ണ​റേ​റ്റു​ക​ളി​ലെ മ​ന്ത്രാ​ല​യം ഡ​യ​റ​ക്ട​റേ​റ്റു​ക​ളി​ലും അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാം. അ​പേ​ക്ഷ​യോ​ടൊ​പ്പം ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ​യും പ​ര​സ്യ​ങ്ങ​ളു​ടെ​യും മാ​തൃ​ക​ക​ള്‍ അ​റ്റാ​ച്ച് ചെ​യ്യ​ണ​മെ​ന്നും വാ​ണി​ജ്യ, വ്യ​വ​സാ​യ, നി​ക്ഷേ​പ പ്രോ​ത്സാ​ഹ​ന മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/154304/oman-against-unauthorized-use-political-symbols-authorities-relieved)