---
title: "#allowance | കുവൈത്ത്; നഴ്സിങ് ജീവനക്കാര്‍ക്ക് അലവൻസ് വർധിപ്പിച്ചു "
english_title: "#Kuwait #Allowance #increased #nursing #staff"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/154354/kuwait-allowance-increased-nursing-staff"
published_at: "2023-10-17T09:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652e0c34cf9b6_doctor.jpg"
keywords: []
---

# #allowance | കുവൈത്ത്; നഴ്സിങ് ജീവനക്കാര്‍ക്ക് അലവൻസ് വർധിപ്പിച്ചു 

> **Lead Summary:** **കു​വൈ​ത്ത് സി​റ്റി: **കു​വൈ​ത്ത് ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​ലെ ന​ഴ്സി​ങ് ജീ​വ​ന​ക്കാ​ര്‍ക്ക് പ്ര​തി​മാ​സ അ​ല​വ​ൻ​സ് വ​ർ​ധി​പ്പി​ച്ചു.

## Article Content

**കു​വൈ​ത്ത് സി​റ്റി: **കു​വൈ​ത്ത് ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​ലെ ന​ഴ്സി​ങ് ജീ​വ​ന​ക്കാ​ര്‍ക്ക് പ്ര​തി​മാ​സ അ​ല​വ​ൻ​സ് വ​ർ​ധി​പ്പി​ച്ചു.

ആ​രോ​ഗ്യ​മ​ന്ത്രി ഡോ. ​അ​ഹ​മ​ദ് അ​ല്‍ അ​വാ​ദി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് 50 ദീ​നാ​റി​ന്‍റെ ശ​മ്പ​ള​വ​ർ​ധ​ന ന​ട​പ്പാ​ക്കി​യ​ത്. കാ​റ്റ​ഗ​റി എ, ​ബി​യി​ല്‍പെ​ട്ട പ​ത്താ​യി​ര​ത്തോ​ളം ന​ഴ്സു​മാ​ര്‍ക്ക് ഇ​തി​ന്‍റെ പ്ര​യോ​ജ​നം ല​ഭി​ക്കും.

നേ​ര​ത്തേ 599 കു​വൈ​ത്തി ന​ഴ്‌​സു​മാ​രെ കാ​റ്റ​ഗ​റി ബി​യി​ല്‍നി​ന്ന് കാ​റ്റ​ഗ​റി എ​യി​ലേ​ക്കും 98 പേ​രെ കാ​റ്റ​ഗ​റി സി​യി​ല്‍നി​ന്ന് ബി​യി​ലേ​ക്കും ഉ​യ​ർ​ത്തി​യി​രു​ന്നു.

ഇ​തോ​ടെ 697 കു​വൈ​ത്തി ന​ഴ്സു​മാ​ർ​ക്ക് വ​ർ​ധി​പ്പി​ച്ച അ​ല​വ​ൻ​സി​ന് അ​ർ​ഹ​ത ല​ഭി​ക്കും. 4290 പ്ര​വാ​സി ന​ഴ്‌​സു​മാ​രെ കാ​റ്റ​ഗ​റി ബി​യി​ല്‍നി​ന്ന് കാ​റ്റ​ഗ​റി എ​യി​ലേ​ക്കും 3702 ന​ഴ്സു​മാ​രെ കാ​റ്റ​ഗ​റി സി​യി​ൽ​നി​ന്ന് കാ​റ്റ​ഗ​റി ബി​യി​ലേ​ക്കും ഉ​യ​ര്‍ത്തി​യ​താ​യി അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. വേ​ത​ന​വ​ർ​ധ​ന മ​ല​യാ​ളി​ക​ള​ട​ക്ക​മു​ള്ള പ്ര​വാ​സി​ക​ള്‍ക്ക് ഏ​റെ ആ​ശ്വാ​സ​മാ​കും.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/154354/kuwait-allowance-increased-nursing-staff)