---
title: "#OMAN | ഒമാനിൽ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ മ​ഴ തു​ട​രു​ന്നു"
english_title: "#OMAN #Rain #continues #different #parts #Oman"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/154575/oman-rain-continues-different-parts-oman"
published_at: "2023-10-17T20:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652ea0856d559_rain.jpg"
keywords: []
---

# #OMAN | ഒമാനിൽ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ മ​ഴ തു​ട​രു​ന്നു

> **Lead Summary:** **മ​സ്ക​ത്ത്​ : ** രാ​ജ്യ​ത്തി​​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ മ​ഴ തു​ട​രു​ന്നു. കാ​റ്റി​ന്‍റെ​യും ഇ​ടി​യു​ടെ​യും അ​ക​മ്പ​ടി​യോ​ടെ​യാ​ണ്​ മ​ഴ കോ​രി​ച്ചൊ​രി​യു​ന്ന​ത്. അ​നി​ഷ്ട സം​ഭ​വ​ങ്ങ​​ളൊ​ന്നും എ​വി​ടെ​നി​ന്നും റി​പ്പോ​ർ​ട്ട്​ ചെ​യ്​​തി​ട്ടി​ല്ല.

## Article Content

**മ​സ്ക​ത്ത്​ : ** രാ​ജ്യ​ത്തി​​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ മ​ഴ തു​ട​രു​ന്നു. കാ​റ്റി​ന്‍റെ​യും ഇ​ടി​യു​ടെ​യും അ​ക​മ്പ​ടി​യോ​ടെ​യാ​ണ്​ മ​ഴ കോ​രി​ച്ചൊ​രി​യു​ന്ന​ത്. അ​നി​ഷ്ട സം​ഭ​വ​ങ്ങ​​ളൊ​ന്നും എ​വി​ടെ​നി​ന്നും റി​പ്പോ​ർ​ട്ട്​ ചെ​യ്​​തി​ട്ടി​ല്ല.

അ​മീ​റാ​ത്ത്, അ​വാ​ബി, ശി​നാ​സ്, വാ​ദി അ​ല്‍ ജി​സി, സു​ഹാ​ര്‍, മ​ദ്ഹ വി​ലാ​യ​ത്തു​ക​ളി​ലാ​ണ്​ സാ​മാ​ന്യം ഭേ​ദ​​പ്പെ​ട്ട മ​ഴ ല​ഭി​ച്ച​ത്. വ​രും​ദി​വ​സ​ങ്ങ​ളി​ലും മ​ഴ തു​ട​രു​മെ​ന്നാ​ണ്​ അ​ധി​കൃ​ത​ർ അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്.

തെ​ക്കു​-​വ​ട​ക്ക്​ ബാ​ത്തി​ന, ദാ​ഖി​ലി​യ, ദാ​ഹി​റ, ബു​റൈ​മി, വ​ട​ക്ക​ൻ ശ​ർ​ഖി​യ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ലെ പ​ർ​വ​ത​പ്ര​ദേ​ശ​ങ്ങ​ളി​ലാ​യി​രി​ക്കും മ​ഴ ​ല​ഭി​ക്കു​ക. വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ 15 മു​ത​ൽ 30 മി​ല്ലി​മീ​റ്റ​ർ​വ​രെ മ​ഴ പെ​യ്​​തേ​ക്കും.

വാ​ദി​ക​ൾ നി​റ​ഞ്ഞൊ​ഴു​കാ​നും സാ​ധ്യ​ത​യു​ണ്ട്. വാ​ദി​ക​ളി​ൽ നീ​ന്താ​ൻ ശ്ര​മി​ക്ക​രു​തെ​ന്നും കു​ട്ടി​ക​ളെ നി​രീ​ക്ഷി​ക്ക​ണ​മെ​ന്നും ഒ​മാ​ൻ കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം അ​ഭ്യ​ർ​ഥി​ച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/154575/oman-rain-continues-different-parts-oman)