---
title: "#saudi | വ്യാപക പരിശോധന; ഒരാഴ്ചക്കിടെ 17,000 പ്രവാസി നിയമലംഘകര്‍ കൂടി പിടിയിൽ"
english_title: "#17000 #illegal #expats #arrested #saudi #one #week"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/154603/17000-illegal-expats-arrested-saudi-one-week"
published_at: "2023-10-17T22:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652eb87c52ef4_gcc.jpg"
keywords: []
---

# #saudi | വ്യാപക പരിശോധന; ഒരാഴ്ചക്കിടെ 17,000 പ്രവാസി നിയമലംഘകര്‍ കൂടി പിടിയിൽ

> **Lead Summary:** **റിയാദ്: **സൗദിയിൽ താമസ, തൊഴിൽ, അതിർത്തി സുരക്ഷാചട്ടങ്ങൾ ലംഘിക്കുന്നവരെ കണ്ടെത്താനുള്ള പരിശോധന വിവിധ ഭാഗങ്ങളിൽ ശക്തമായി തുടരുന്നു. ഒരാഴ്ചക്കിടെ 17,000 ത്തോളം പേരെ പിടികൂടിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വിവിധ സുരക്ഷാ വിഭാഗങ്ങൾ നടത്തിയ സംയുക്ത പരിശോധനയിലാണ് ഇവർ അറസ്റ്റിലായത്.

## Article Content

**റിയാദ്: **സൗദിയിൽ താമസ, തൊഴിൽ, അതിർത്തി സുരക്ഷാചട്ടങ്ങൾ ലംഘിക്കുന്നവരെ കണ്ടെത്താനുള്ള പരിശോധന വിവിധ ഭാഗങ്ങളിൽ ശക്തമായി തുടരുന്നു. ഒരാഴ്ചക്കിടെ 17,000 ത്തോളം പേരെ പിടികൂടിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വിവിധ സുരക്ഷാ വിഭാഗങ്ങൾ നടത്തിയ സംയുക്ത പരിശോധനയിലാണ് ഇവർ അറസ്റ്റിലായത്.

താമസ നിയമം ലംഘിച്ച 10,000 പേർ, അതിർത്തി സുരക്ഷാചട്ടം ലംഘിച്ച 4,500 പേർ, തൊഴിൽ നിയമ ലംഘനം നടത്തിയ 2,000 പേർ എന്നിങ്ങനെയാണ് അറസ്റ്റ്. രാജ്യത്തേക്ക് അതിർത്തി കടക്കാൻ ശ്രമിക്കുന്നതിനിടെ 709 പേരും അറസ്റ്റിലായി.

ഇവരിൽ 63 ശതമാനം യമനികളും 34 ശതമാനം എത്യോപ്യക്കാരും മൂന്ന് ശതമാനം മറ്റു രാജ്യക്കാരുമാണ്.

86 നിയമ ലംഘകർ സൗദി അറേബ്യയിൽ നിന്ന് പുറത്ത് പോകാൻ ശ്രമിച്ച് പിടിക്കപ്പെട്ടവരാണ്. താമസ, തൊഴിൽ ചട്ടങ്ങൾ ലംഘിക്കുന്നവരെ കടത്തിക്കൊണ്ടുവരികയും അവർക്ക് അഭയം നൽകുകയും നിയമ ലംഘനത്തിന് കൂട്ട് നിൽക്കുകയും ചെയ്ത 19 പേരും അറസ്റ്റിലായിട്ടുണ്ട്.

ആകെ 46,000 ത്തോളം നിയമലംഘകർ നിലവിൽ ചട്ടങ്ങൾ ലംഘിച്ചതിന് നടപടികൾക്ക് വിധേയരായിട്ടുണ്ട്. പിടികൂടിയവരിൽ 40,000 നിയമലംഘകരുടെ ഫയലുകൾ യാത്രാരേഖകൾ ശരിയാക്കി നാടുകടത്താൻ അതത് രാജ്യങ്ങളുടെ എംബസികൾക്ക് കൈമാറി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/154603/17000-illegal-expats-arrested-saudi-one-week)