---
title: "#Violationthelaw  | നി​യ​മ​ലം​ഘനം; കുവൈത്തിൽ  212 പ്ര​വാ​സി​ക​ൾ പി​ടി​യിൽ "
english_title: "#Violation #law #212 expatriates #custody #Kuwait"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/154624/violation-law-212-expatriates-custody-kuwait"
published_at: "2023-10-17T23:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652ece3722847_kuwait.jpg"
keywords: []
---

# #Violationthelaw  | നി​യ​മ​ലം​ഘനം; കുവൈത്തിൽ  212 പ്ര​വാ​സി​ക​ൾ പി​ടി​യിൽ 

> **Lead Summary:** **കു​വൈ​ത്ത് സി​റ്റി: [ **രാ​ജ്യ​ത്ത് നി​യ​മ​ലം​ഘ​ക​രെ ക​ണ്ടെ​ത്തു​ന്ന​തി​നാ​യു​ള്ള പ​രി​ശോ​ധ​ന​ക​ൾ തു​ട​രു​കയാണ് . ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന പ​രി​ശോ​ധ​ന​യി​ൽ 212 പ്ര​വാ​സി​ക​ൾ പി​ടി​യി​ലാ​യ​താ​യി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. പ​ച്ച​ക്ക​റി മാ​ർ​ക്ക​റ്റ്, ഷാ​ർ​ഖ് മാ​ർ​ക്ക​റ്റ്, ഷാ​ർ​ഖ് മേ​ഖ​ല​യി​ലെ മ​ത്സ്യ​മാ​ർ​ക്ക​റ്റ്, മു​ബാ​റ​ക്കി​യ മാ​ർ​ക്ക​റ്റ്, മ​ഹ്ബൂ​ല ഏ​രി​യ​യി​ലെ സ്റ്റാ​ളു​ക​ൾ, ഫ​ഹാ​ഹീ​ൽ ഫി​ഷ് മാ​ർ​ക്ക​റ്റ്, ഫ​ഹാ​ഹീ​ൽ മാ​ർ​ക്ക​റ്റു​ക​ൾ എ​ന്നി​വ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തിയിരിക്കുന്ന​ത്.

## Article Content

**കു​വൈ​ത്ത് സി​റ്റി: [ **രാ​ജ്യ​ത്ത് നി​യ​മ​ലം​ഘ​ക​രെ ക​ണ്ടെ​ത്തു​ന്ന​തി​നാ​യു​ള്ള പ​രി​ശോ​ധ​ന​ക​ൾ തു​ട​രു​കയാണ് . ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന പ​രി​ശോ​ധ​ന​യി​ൽ 212 പ്ര​വാ​സി​ക​ൾ പി​ടി​യി​ലാ​യ​താ​യി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. പ​ച്ച​ക്ക​റി മാ​ർ​ക്ക​റ്റ്, ഷാ​ർ​ഖ് മാ​ർ​ക്ക​റ്റ്, ഷാ​ർ​ഖ് മേ​ഖ​ല​യി​ലെ മ​ത്സ്യ​മാ​ർ​ക്ക​റ്റ്, മു​ബാ​റ​ക്കി​യ മാ​ർ​ക്ക​റ്റ്, മ​ഹ്ബൂ​ല ഏ​രി​യ​യി​ലെ സ്റ്റാ​ളു​ക​ൾ, ഫ​ഹാ​ഹീ​ൽ ഫി​ഷ് മാ​ർ​ക്ക​റ്റ്, ഫ​ഹാ​ഹീ​ൽ മാ​ർ​ക്ക​റ്റു​ക​ൾ എ​ന്നി​വ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തിയിരിക്കുന്ന​ത്.

ജ​ന​റ​ൽ അ​ഡ്മി​നി​സ്ട്രേ​ഷ​ൻ ഓ​ഫ് റെ​സി​ഡ​ൻ​സി അ​ഫ​യേ​ഴ്സ് ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ​സ്, റി​സ​ർ​ച് ആ​ൻ​ഡ് ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ ഡി​പ്പാ​ർ​ട്മെ​ന്റ്, സൂ​പ്പ​ർ​വി​ഷ​ൻ ആ​ൻ​ഡ് കോ​ഓ​ഡി​നേ​ഷ​ൻ ഡി​പ്പാ​ർ​ട്മെ​ന്റ്, ഫി​നാ​ൻ​ഷ്യ​ൽ ആ​ൻ​ഡ് അ​ഡ്മി​നി​സ്ട്രേ​റ്റി​വ് സ​ർ​വി​സ​സ് ഡി​പ്പാ​ർ​ട്മെ​ന്റ് എ​ന്നി​വ​യു​ടെ പ​ങ്കാ​ളി​ത്ത​ത്തി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ന്ന​ത്. പി​ടി​യി​ലാ​യ​വ​രെ നി​യ​മ​ന​ട​പ​ടി​ക​ൾ​ക്കാ​യി ബ​ന്ധ​പ്പെ​ട്ട വ​കു​പ്പി​ന് കൈ​മാ​റി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/154624/violation-law-212-expatriates-custody-kuwait)