---
title: "#Kuwait | കു​വൈ​ത്തിൽ കേ​ടാ​യ മാം​സം വി​റ്റ​ നാ​ല് സൂ​പ്പ​ർ​മാ​ർ​ക്ക​റ്റു​ക​ൾ അ​ട​ച്ചു​പൂ​ട്ടി"
english_title: "#Kuwait #shutsdown #four #supermarkets #sold #spoiled #meat"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/154646/kuwait-shutsdown-four-supermarkets-sold-spoiled-meat"
published_at: "2023-10-18T08:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652f440c674a1_lock.jpg"
keywords: []
---

# #Kuwait | കു​വൈ​ത്തിൽ കേ​ടാ​യ മാം​സം വി​റ്റ​ നാ​ല് സൂ​പ്പ​ർ​മാ​ർ​ക്ക​റ്റു​ക​ൾ അ​ട​ച്ചു​പൂ​ട്ടി

> **Lead Summary:** **കു​വൈ​ത്ത്‌ സി​റ്റി : ** കേ​ടാ​യ മാം​സം വി​റ്റ​തി​ന് സാ​ൽ​മി​യ​യി​ലെ നാ​ല് സൂ​പ്പ​ർ​മാ​ർ​ക്ക​റ്റു​ക​ൾ അ​ട​ച്ചു​പൂ​ട്ടി.

## Article Content

**കു​വൈ​ത്ത്‌ സി​റ്റി : ** കേ​ടാ​യ മാം​സം വി​റ്റ​തി​ന് സാ​ൽ​മി​യ​യി​ലെ നാ​ല് സൂ​പ്പ​ർ​മാ​ർ​ക്ക​റ്റു​ക​ൾ അ​ട​ച്ചു​പൂ​ട്ടി.

ഇ​വ ഉ​പ​ഭോ​ക്തൃ​സം​ര​ക്ഷ​ണ ച​ട്ട​ങ്ങ​ൾ ലം​ഘി​ച്ച​താ​യും കേ​ടാ​യ​തും മാ​യം ക​ല​ർ​ന്ന​തു​മാ​യ മാം​സം വി​ൽ​പ​ന ന​ട​ത്തി​യ​താ​യും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

വി​വി​ധ വി​ൽ​പ​ന കേ​ന്ദ്ര​ങ്ങ​ളി​ൽ വാ​ണി​ജ്യ, വ്യ​വ​സാ​യ മ​ന്ത്രാ​ല​യ​ത്തി​ലെ വാ​ണി​ജ്യ നി​യ​ന്ത്ര​ണ വ​കു​പ്പ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ന​ട​പ​ടി.

നി​ര​വ​ധി ഉ​പ​ഭോ​ക്താ​ക്ക​ൾ പ​തി​വാ​യി​വ​രു​ന്ന മാ​ർ​ക്ക​റ്റു​ക​ളാ​ണി​വ. നി​യ​മ​ലം​ഘ​ക​രെ പ്രോ​സി​ക്യൂ​ഷ​ന് കൈ​മാ​റും.

അ​ടു​ത്തി​ടെ മാ​യം​ക​ല​ർ​ന്ന ഭ​ക്ഷ​ണ​ങ്ങ​ൾ പി​ടി​ച്ചെ​ടു​ക്കു​ന്ന​വ​രു​ടെ എ​ണ്ണം വ​ർ​ധി​ക്കു​ന്ന​താ​യി അ​ധി​കൃ​ത​ർ സൂ​ചി​പ്പി​ച്ചു.

വാ​ണി​ജ്യ​മ​ന്ത്രാ​ല​യം ഇ​ക്കാ​ര്യ​ത്തി​ൽ ജാ​ഗ്ര​ത​പു​ല​ർ​ത്തു​ന്നു​ണ്ട്. പ​രി​ശോ​ധ​ന തു​ട​രു​മെ​ന്നും നി​യ​മ​ലം​ഘ​ക​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/154646/kuwait-shutsdown-four-supermarkets-sold-spoiled-meat)