---
title: "#kuwaitcity | അ​നാ​ശാ​സ്യ​പ്ര​വ​ർ​ത്തനം; 26 പ്ര​വാ​സി​ക​ൾ അ​റ​സ്റ്റിൽ "
english_title: "#indiscipline #26 #expatriates #under #arrest"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/154703/indiscipline-26-expatriates-under-arrest"
published_at: "2023-10-18T11:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652f72c87cedf_gcc_2.jpg"
keywords: []
---

# #kuwaitcity | അ​നാ​ശാ​സ്യ​പ്ര​വ​ർ​ത്തനം; 26 പ്ര​വാ​സി​ക​ൾ അ​റ​സ്റ്റിൽ 

> **Lead Summary:** **കു​വൈ​ത്ത്‌ സി​റ്റി: [ **അ​നാ​ശാ​സ്യ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ട്ട​തി​ന് 26 പ്ര​വാ​സി​ക​ൾ അ​റ​സ്റ്റി​ലാ​യി. മ​ഹ്ബൂ​ല, അ​ബു ഹ​ലീ​ഫ, സാ​ൽ​മി​യ, ഷാ​ർ​ഖ് എ​ന്നി​വി​ട​ങ്ങ​ളി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പ്ര​തി​ക​ൾ പി​ടി​യി​ലാ​യ​ത്.

## Article Content

**കു​വൈ​ത്ത്‌ സി​റ്റി: [ **അ​നാ​ശാ​സ്യ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ട്ട​തി​ന് 26 പ്ര​വാ​സി​ക​ൾ അ​റ​സ്റ്റി​ലാ​യി. മ​ഹ്ബൂ​ല, അ​ബു ഹ​ലീ​ഫ, സാ​ൽ​മി​യ, ഷാ​ർ​ഖ് എ​ന്നി​വി​ട​ങ്ങ​ളി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പ്ര​തി​ക​ൾ പി​ടി​യി​ലാ​യ​ത്.

സാ​മ്പ​ത്തി​ക​നേ​ട്ട​ത്തി​നാ​യി ഇ​വ​ർ വേ​ശ്യാ​വൃ​ത്തി​യി​ൽ ഏ​ർ​പ്പെ​ട്ട​താ​യും പൊ​തു​ധാ​ർ​മി​ക​ത ലം​ഘി​ച്ച​താ​യും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. മ​സാ​ജ് സെ​ന്റ​റു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചും ഇ​വ​ർ പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു.

രാ​ജ്യ​ത്ത് സാ​മൂ​ഹി​ക​മൂ​ല്യ​ങ്ങ​ൾ ത​ക​ർ​ക്കു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കെ​തി​രെ പൊ​തു സ​ദാ​ചാ​ര സം​ര​ക്ഷ​ണ വ​കു​പ്പ് ക​ന​ത്ത ജാ​ഗ്ര​ത​യി​ലാ​ണ്.

ക്രി​മി​ന​ൽ ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ ജ​ന​റ​ൽ അ​ഡ്മി​നി​സ്ട്രേ​ഷ​നും പ​രി​ശോ​ധ​ന​ക​ൾ​ക്കാ​യി രം​ഗ​ത്തു​ണ്ട്.

പി​ടി​യി​ലാ​കു​ന്ന​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും പ​രി​ശോ​ധ​ന തു​ട​രു​മെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/154703/indiscipline-26-expatriates-under-arrest)