---
title: "യുഎഇയിൽ കാണാതായ മലയാളി യുവാവിനെ കണ്ടെത്തി"
english_title: "Missing Malayalee youth found in UAE"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/15474/missing-malayalee-youth-found-in-uae"
published_at: "2021-12-10T20:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61b365e4cdcea_youth.jpg"
keywords: []
---

# യുഎഇയിൽ കാണാതായ മലയാളി യുവാവിനെ കണ്ടെത്തി

> **Lead Summary:** **ദുബായ് : **കഴിഞ്ഞ ദിവസം റാഷിദിയയിൽ കാണാതായ മലയാളി യുവാവിനെ കണ്ടെത്തി. തൃശൂർ അയ്യന്തോൾ സ്വദേശി ശ്രീമഞ്ജുഷയിൽ സത്യന്റെയും മഞ്ജുവിന്റെയും മകൻ മനീഷ് സത്യനെ ഈ മാസം 6 മുതൽ കാണാതായ വിവരം മനോരമ ഒാൺലൈൻ റിപ്പോർട്ട് ചെയ്തിരുന്നു.

## Article Content

**ദുബായ് : **കഴിഞ്ഞ ദിവസം റാഷിദിയയിൽ കാണാതായ മലയാളി യുവാവിനെ കണ്ടെത്തി. തൃശൂർ അയ്യന്തോൾ സ്വദേശി ശ്രീമഞ്ജുഷയിൽ സത്യന്റെയും മഞ്ജുവിന്റെയും മകൻ മനീഷ് സത്യനെ ഈ മാസം 6 മുതൽ കാണാതായ വിവരം മനോരമ ഒാൺലൈൻ റിപ്പോർട്ട് ചെയ്തിരുന്നു.

യൂണിയൻ മെട്രോ സ്റ്റേഷനിൽ കണ്ട ഒരു വനിത കുടുംബത്തെ വിളിച്ചറിയിക്കുകയായിരുന്നു. ഉടൻ അച്ഛനും അമ്മയുമെത്തി മനീഷിനെ കൂട്ടിക്കൊണ്ടുപോയി. നാലു ദിവസമായി നടക്കുകയായിരുന്ന മനീഷ് അവശനായിരുന്നു.

ദുബായ് റാഷിദിയക്കടുത്തുള്ള നാദ് അൽ ഷമ്മ പാർക്കിൽ അച്ഛൻ സത്യനോടൊപ്പം 6ന് വൈകിട്ട് 4ന് നടക്കാനിറങ്ങിയതായിരുന്നു. ഇരുവരും 2 റൗണ്ട് നടന്ന ശേഷം അൽപം വിശ്രമിക്കട്ടെയെന്നു പറഞ്ഞു ബെഞ്ചിൽ ഇരിക്കുകയായിരുന്ന മനീഷിനെ പിന്നീടു കാണാതാവുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/15474/missing-malayalee-youth-found-in-uae)