---
title: "#qatar | രണ്ടു ദിവസം മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത; അറിയിപ്പുമായി ഖത്തര്‍ കാലാവസ്ഥ വകുപ്പ്"
english_title: "#rain #strong #wind #expected #qatar #today #tomorrow"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/154886/rain-strong-wind-expected-qatar-today-tomorrow"
published_at: "2023-10-18T20:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652ff64946735_rain.jpg"
keywords: []
---

# #qatar | രണ്ടു ദിവസം മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത; അറിയിപ്പുമായി ഖത്തര്‍ കാലാവസ്ഥ വകുപ്പ്

> **Lead Summary:** **ദോഹ: **ഖത്തറില്‍ ഇന്നും നാളെയും മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് ഖത്തര്‍ കാലാവസ്ഥ വകുപ്പ്. മഴയ്‌ക്കൊപ്പം ചില സമയങ്ങളില്‍ ഇടിയും ശക്തമായ കാറ്റും ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് അറിയിപ്പ്.

## Article Content

**ദോഹ: **ഖത്തറില്‍ ഇന്നും നാളെയും മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് ഖത്തര്‍ കാലാവസ്ഥ വകുപ്പ്. മഴയ്‌ക്കൊപ്പം ചില സമയങ്ങളില്‍ ഇടിയും ശക്തമായ കാറ്റും ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് അറിയിപ്പ്.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ട്. ഈ മാസം 16 മുതല്‍ അല്‍ വാസ്മി എന്ന് പ്രാദേശികമായി അറിയപ്പെടുന്ന മഴക്കാലത്തിന് തുടക്കമാകുമെന്ന് കാലാവസ്ഥ വകുപ്പ് വ്യക്തമാക്കിയിരുന്നു.

52 ദിവസം നീളുന്ന അല്‍ വാസ്മി കാലം ഡിസംബര്‍ ആറ് വരെ നീളും.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/154886/rain-strong-wind-expected-qatar-today-tomorrow)