---
title: "#arrest | ഒമാനില്‍ തൊഴില്‍ നിയമ ലംഘനത്തിന് 16 പ്രവാസികള്‍ അറസ്റ്റില്‍"
english_title: "#16 #expatriates #arrested #violating #labor #law #Oman"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/154905/16-expatriates-arrested-violating-labor-law-oman"
published_at: "2023-10-18T21:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/653006518cb4d_arrest.jpg"
keywords: []
---

# #arrest | ഒമാനില്‍ തൊഴില്‍ നിയമ ലംഘനത്തിന് 16 പ്രവാസികള്‍ അറസ്റ്റില്‍

> **Lead Summary:** **മസ്‌കറ്റ്:** ഒമാനില്‍ തൊഴില്‍ നിയമ ലംഘനത്തിന് 16 പ്രവാസികള്‍ അറസ്റ്റില്‍.

## Article Content

**മസ്‌കറ്റ്:** ഒമാനില്‍ തൊഴില്‍ നിയമ ലംഘനത്തിന് 16 പ്രവാസികള്‍ അറസ്റ്റില്‍.

ദാഖിലിയ ഗവര്‍ണറേറ്റിലെ തൊഴില്‍ ഡയറക്ടറേറ്റ് ജനറല്‍ ആദം മുന്‍സിപ്പാലിറ്റിയുടെ സഹകരണത്തോടെ നടത്തിയ പരിശോധനയിലാണ് നിയമലംഘകരായ പ്രവാസികള്‍ പിടിയിലായത്.

ആദമിലെ സ്വകാര്യ മേഖലാ സ്ഥാപനങ്ങളും വഴിയോര കച്ചവടക്കാരെയും കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് നിയമലംഘകരായ പ്രവാസികളെ പിടികൂടിയത്.

പിടിയിലായവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിച്ച് വരികയാണെന്ന് ബന്ധപ്പെട്ട അധികൃതര്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/154905/16-expatriates-arrested-violating-labor-law-oman)