---
title: "#death | ദുബായില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് അപകടം;  പ്രവാസി മലയാളി  മരിച്ചു"
english_title: "#Accident #explosion #gas #cylinder #Dubai #Expatriate #Malayali #died"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/154929/accident-explosion-gas-cylinder-dubai-expatriate-malayali-died-new"
published_at: "2023-10-18T23:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65301a696b32c_death.jpg"
keywords: []
---

# #death | ദുബായില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് അപകടം;  പ്രവാസി മലയാളി  മരിച്ചു

> **Lead Summary:** **ദുബൈ: **ദുബായില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ഉണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികില്‍സയിലായിരുന്ന മലയാളി മരിച്ചു.

## Article Content

**ദുബൈ: **ദുബായില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ഉണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികില്‍സയിലായിരുന്ന മലയാളി മരിച്ചു.

മലപ്പുറം സ്വദേശി യാക്കൂബ് അബ്ദുല്ലയാണ് മരിച്ചത്. ബര്‍ദുബൈ അനാം അല്‍ മദീന ഫ്രൂട്ട്‌സ് സ്റ്റാളിലെ ജീവനക്കാരനായിരുന്നു മരിച്ച യാക്കൂബ് അബ്ദുളള.

അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ രണ്ട് പേര്‍ അടക്കം ഒന്‍പത് മലയാളികള്‍ ദുബായിലെ വിവിധ ആശുപത്രികളില്‍ ചികില്‍സയിലാണ്.

കണ്ണൂര്‍ തലശ്ശേരി പുന്നോല്‍ സ്വദേശികളായ നിധിന്‍ ദാസ്, ഷാനില്‍, നഹീല്‍ എന്നിവരെയാണ് ഗുരുതര പരിക്കുകളോടെ ദുബൈ റാഷിദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്.

കരാമ ഡേ ടുഡേ ഷോപ്പിങ് കേന്ദ്രത്തിന് സമീപം ബിന്‍ഹൈദര്‍ ബില്‍ഡിങില്‍ ഇന്നലെ അര്‍ദ്ധ രാത്രിയാണ് അപകടം ഉണ്ടായത്. ഗ്യാസ് ചോര്‍ച്ച ഉണ്ടായതിന് പിന്നാലെ സിലിണ്ടര്‍ പൊട്ടിത്തെറിക്കുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/154929/accident-explosion-gas-cylinder-dubai-expatriate-malayali-died-new)