---
title: "#arrested  |  കുവൈത്തിൽ ല​ഹ​രി വ​സ്തു​ക്ക​ളു​മാ​യി 21 പേ​ർ പി​ടി​യി​ൽ"
english_title: "#21people #arrested #intoxicating #substances #Kuwait"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/154977/21people-arrested-intoxicating-substances-kuwait"
published_at: "2023-10-19T09:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6530a57cd35b2_arrest.jpg"
keywords: []
---

# #arrested  |  കുവൈത്തിൽ ല​ഹ​രി വ​സ്തു​ക്ക​ളു​മാ​യി 21 പേ​ർ പി​ടി​യി​ൽ

> **Lead Summary:** **കു​വൈ​ത്ത് സി​റ്റി: [ **കുവൈത്തിൽ നി​യ​മ​ലം​ഘ​ക​രെ ക​ണ്ടെ​ത്തു​ന്ന​തി​നാ​യി സു​ര​ക്ഷ പ​രി​ശോ​ധ​ന​ക​ളും പ​ട്രോ​ളി​ങ്ങും തു​ട​രു​ന്നു. ഇ​റ​ക്കു​മ​തി ചെ​യ്ത മ​ദ്യം, ല​ഹ​രി​വ​സ്തു​ക്ക​ൾ, മ​യ​ക്കു​മ​രു​ന്ന് വ​സ്തു​ക്ക​ൾ എ​ന്നി​വ കൈ​വ​ശം​വെ​ച്ച​തി​ന് ക​ഴി​ഞ്ഞ ദി​വ​സം 21 പേ​രെ അറസ്റ്റ് ചെയ്തിരുന്നു. 15 കേ​സു​ക​ളി​ലാ​യാ​ണ് അ​റ​സ്റ്റ് ചെയ്തിരിക്കുന്നത് .

## Article Content

**കു​വൈ​ത്ത് സി​റ്റി: [ **കുവൈത്തിൽ നി​യ​മ​ലം​ഘ​ക​രെ ക​ണ്ടെ​ത്തു​ന്ന​തി​നാ​യി സു​ര​ക്ഷ പ​രി​ശോ​ധ​ന​ക​ളും പ​ട്രോ​ളി​ങ്ങും തു​ട​രു​ന്നു. ഇ​റ​ക്കു​മ​തി ചെ​യ്ത മ​ദ്യം, ല​ഹ​രി​വ​സ്തു​ക്ക​ൾ, മ​യ​ക്കു​മ​രു​ന്ന് വ​സ്തു​ക്ക​ൾ എ​ന്നി​വ കൈ​വ​ശം​വെ​ച്ച​തി​ന് ക​ഴി​ഞ്ഞ ദി​വ​സം 21 പേ​രെ അറസ്റ്റ് ചെയ്തിരുന്നു. 15 കേ​സു​ക​ളി​ലാ​യാ​ണ് അ​റ​സ്റ്റ് ചെയ്തിരിക്കുന്നത് .

ഒപ്പം പ്രാ​ദേ​ശി​ക മ​ദ്യ ഫാ​ക്ട​റി ന​ട​ത്തി​യ ഏ​ഴു പേ​രും അ​റ​സ്റ്റി​ലാ​യി. നി​രോ​ധി​ത മെ​ഡി​ക്ക​ൽ സാ​മ​ഗ്രി​ക​ൾ കൈ​വ​ശം വെ​ച്ച​താ​യി ക​ണ്ടെ​ത്തി​യ ര​ണ്ടു പേ​രും അ​റ​സ്റ്റി​ലാ​യ​വ​രി​ൽ ഉ​ൾ​പ്പെ​ടുന്നു . പ്ര​തി​ക​ളി​ൽ ചി​ല​ർ​ക്കെ​തി​രെ അ​റ​സ്റ്റ് വാ​റ​ന്റ് ഉ​ണ്ടെ​ന്നും ക​ണ്ടെ​ത്തി.

മം​ഗ​ഫ് പ്ര​ദേ​ശ​ത്തു​നി​ന്നാ​ണ് പ്രാ​ദേ​ശി​ക മ​ദ്യ നി​ർ​മാ​ണ​ശാ​ല ക​ണ്ടെ​ത്തി​യ​ത്. ഏ​ഷ്യ​ൻ പൗ​ര​ൻ​മാ​രാ​ണ് ഇ​വി​ടെ​നി​ന്ന് പി​ടി​യി​ലാ​യിരിക്കുന്നത്. 25 ബാ​ര​ലു​ക​ളി​ലാ​യി ല​ഹ​രി വ​സ്തു​ക്ക​ളും മ​ദ്യം നി​ർ​മി​ക്കാ​നു​ള്ള ഉ​പ​ക​ര​ണ​ങ്ങ​ളും ക​ണ്ടെ​ത്തി. പി​ടി​യി​ലാ​യ​വ​രെ നി​യ​മ​ന​ട​പ​ടി​ക​ൾ​ക്കാ​യി ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ൾ​ക്ക് കൈ​മാ​റി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/154977/21people-arrested-intoxicating-substances-kuwait)