---
title: "ബഹ്റൈനില്‍ വാഹനാപകടം; മൂന്ന് പേര്‍ മരിച്ചു"
english_title: "Car accident in Bahrain; Three people died"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/15519/car-accident-in-bahrain-three-people-died"
published_at: "2021-12-11T10:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61b435a72d903_CAR.jpg"
keywords: []
---

# ബഹ്റൈനില്‍ വാഹനാപകടം; മൂന്ന് പേര്‍ മരിച്ചു

> **Lead Summary:** **മനാമ: **ബഹ്റൈനിലുണ്ടായ വാഹനാപകടത്തില്‍ മൂന്ന് പേര്‍ മരിച്ചു. ശൈഖ് ഖലീഫ ബിന്‍ സല്‍മാന്‍ ഹൈവേയില്‍ ഹമദ് ടൌണിലേക്കുള്ള ദിശയിലായിരുന്നു കാര്‍ അപകടത്തില്‍പെട്ടത്.

## Article Content

**മനാമ: **ബഹ്റൈനിലുണ്ടായ വാഹനാപകടത്തില്‍ മൂന്ന് പേര്‍ മരിച്ചു. ശൈഖ് ഖലീഫ ബിന്‍ സല്‍മാന്‍ ഹൈവേയില്‍ ഹമദ് ടൌണിലേക്കുള്ള ദിശയിലായിരുന്നു കാര്‍ അപകടത്തില്‍പെട്ടത്.

സംഭവത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റതായും (One injured) ഇയാളെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കി വരുന്നുണ്ടെന്നും ആഭ്യന്തര മന്ത്രാലയം (Ministry of Interior) അറിയിച്ചു. അധികൃതര്‍ തുടര്‍ നടപടികള്‍ സ്വീകരിച്ചുവരികയാണ്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/15519/car-accident-in-bahrain-three-people-died)