---
title: "#Indiancrow | ഇന്ത്യൻ കാക്കകളുടെ ശല്യത്തിന്​ അറുതിയാവുന്നില്ല; രണ്ടാംഘട്ട തുരത്തൽ നടപടിക്ക്​ തുടക്കം"
english_title: "#Indiancrow #nuisance #Indiancrows #endless #secondphase #drilling #started"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/155263/indiancrow-nuisance-indiancrows-endless-secondphase-drilling-started"
published_at: "2023-10-19T22:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65316322a8721_crow.jpg"
keywords: []
---

# #Indiancrow | ഇന്ത്യൻ കാക്കകളുടെ ശല്യത്തിന്​ അറുതിയാവുന്നില്ല; രണ്ടാംഘട്ട തുരത്തൽ നടപടിക്ക്​ തുടക്കം

> **Lead Summary:** **ജിദ്ദ : **ഫറസാൻ ദ്വീപ് സംരക്ഷിതപ്രദേശത്ത്​ ഇന്ത്യൻ കാക്കകളുടെ ശല്യത്തിന്​ അറുതിയാവുന്നില്ല. രണ്ടാംഘട്ട തുരത്തൽ നടപടിക്ക്​ തുടക്കം.

## Article Content

**ജിദ്ദ : **ഫറസാൻ ദ്വീപ് സംരക്ഷിതപ്രദേശത്ത്​ ഇന്ത്യൻ കാക്കകളുടെ ശല്യത്തിന്​ അറുതിയാവുന്നില്ല. രണ്ടാംഘട്ട തുരത്തൽ നടപടിക്ക്​ തുടക്കം.

സൗദി ദേശീയ വന്യജീവി വികസന കേന്ദ്രമാണ്​ കാക്ക നിയന്ത്രണ നടപടിയുടെ രണ്ടാംഘട്ടത്തിന്​ തുടക്കംകുറിച്ചതായി അറിയിച്ചത്​.

അഡാപ്റ്റീവ് കൺട്രോൾ മാനേജ്‌മെൻറ്​​ പ്ലാൻ എന്ന പേരിലാണ്​ ഈ പരിപാടി നടപ്പാക്കി കാക്കകളെ നിയന്ത്രിക്കാനുള്ള പ്രവർത്തനം നടത്തുന്നത്​.

ഫറസാൻ ദ്വീപിലെ സംരക്ഷിത പ്രദേശത്ത്​ കാക്കകളുടെ പുനരുൽപാദനം തടയുകയും ഇതിന്‍റെ ലക്ഷ്യമാണ്​​.

ഇവിടുത്തെ ഇന്ത്യൻ കാക്കകളുടെ എണ്ണമെടുക്കലും പ്രജനന മേഖലകൾ, ഉറങ്ങുന്ന സ്ഥലങ്ങൾ, തീറ്റകിട്ടുന്ന സ്ഥലങ്ങൾ, സ്വഭാവം എന്നിവ നിർണയിക്കലും പൂർത്തിയായിട്ടുണ്ട്​.

രണ്ടാം ഘട്ടത്തിൽ 70 ശതമാനം കാക്കകളെയും കൂടുകളെയും നിയന്ത്രിക്കാനാവുമെന്ന്​ ദേശീയ വന്യജീവി വികസന കേന്ദ്രം അറിയിച്ചു. കാക്കകളുടെ വ്യാപനം പ്രതികൂല ഫലങ്ങൾ സൃഷ്​ടിക്കുന്നുണ്ട്​.

വൈദ്യുതി ലൈനുകളിൽ കൂടുകൂട്ടിയതുമൂലമുള്ള വൈദ്യുതി മുടക്കം, കടൽപ്പക്ഷികളുടെ മുട്ടകളെയും കുഞ്ഞുങ്ങളെയും ഇരയാക്കൽ, രോഗങ്ങൾ പകരൽ, കന്നുകാലികളുടെ കണ്ണുകളെ ആക്രമിക്കൽ തുടങ്ങിയവയെല്ലാം അവയിൽ ഉൾപ്പെടുന്നുവെന്നും ദേശീയ വന്യജീവി വികസന കേന്ദ്രം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/155263/indiancrow-nuisance-indiancrows-endless-secondphase-drilling-started)