---
title: "#matra | മ​ത്ര​യി​ൽ ബാ​ങ്കു​ക​ളി​ല്ലാ​ത്ത​ത്​ പ്ര​വാ​സി​ക​ള്‍ക്കും സ​ഞ്ചാ​രി​ക​ള്‍ക്കും പ്ര​യാ​സ​മാ​കു​ന്നു "
english_title: "#absence #banks #matra #makes #difficult #expatriates #tourists"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/155266/absence-banks-matra-makes-difficult-expatriates-tourists"
published_at: "2023-10-19T22:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6531675c73df1_gcc_2.jpg"
keywords: []
---

# #matra | മ​ത്ര​യി​ൽ ബാ​ങ്കു​ക​ളി​ല്ലാ​ത്ത​ത്​ പ്ര​വാ​സി​ക​ള്‍ക്കും സ​ഞ്ചാ​രി​ക​ള്‍ക്കും പ്ര​യാ​സ​മാ​കു​ന്നു 

> **Lead Summary:** **മ​ത്ര: [ ** മ​ത്ര സൂ​ഖി​ല്‍ പ്ര​വ​ര്‍ത്തി​ച്ചു​കൊ​ണ്ടി​രു​ന്ന മൂ​ന്നോ​ളം ബാ​ങ്കു​ക​ള്‍ ത​ങ്ങ​ളു​ടെ സേ​വ​ന​ങ്ങ​ള്‍ ‌മ​ത്ര​ക്ക് പു​റ​ത്തേ​ക്കു മാ​റ്റി.

## Article Content

**മ​ത്ര: [ ** മ​ത്ര സൂ​ഖി​ല്‍ പ്ര​വ​ര്‍ത്തി​ച്ചു​കൊ​ണ്ടി​രു​ന്ന മൂ​ന്നോ​ളം ബാ​ങ്കു​ക​ള്‍ ത​ങ്ങ​ളു​ടെ സേ​വ​ന​ങ്ങ​ള്‍ ‌മ​ത്ര​ക്ക് പു​റ​ത്തേ​ക്കു മാ​റ്റി.

അ​തോ​ടെ സൂ​ഖി​ന്‍റെ ഹൃ​ദ​യ​ഭാ​ഗ​ത്തും പ​രി​സ​ര​ങ്ങ​ളി​ലും ബാ​ങ്ക് ഇ​ല്ലാ​ത്ത​ത് പ്ര​ദേ​ശ വാ​സി​ക​ള്‍ക്കും ഇ​വി​ടെ എ​ത്തു​ന്ന സ​ഞ്ചാ​രി​ക​ള്‍ക്കും പ്ര​യാ​സ​മാ​യി​ത്തീ​ര്‍ന്നി​രി​ക്കു​ക​യാ​ണ്.

സൂ​ഖി​ല്‍ ബാ​ങ്കു​ക​ളും ആ​വ​ശ്യ​ത്തി​നു​ള്ള എ.​ടി.​എം, സി.​ഡി.​എം കൗ​ണ്ട​റു​ക​ളും ഇ​ല്ലാ​ത്ത​ത് സ​ഞ്ചാ​രി​ക​ളെ​യും ക​ച്ച​വ​ട​ക്കാ​രെ​യും ഒ​രേ​പോ​ലെ വി​ഷ​മ​ത്തി​ലാ​ക്കു​ക​യാ​ണ്.

സൂ​ഖി​ല്‍ പ്ര​വ​ര്‍ത്തി​ച്ചു​കൊ​ണ്ടി​രു​ന്ന പ്ര​മു​ഖ ബാ​ങ്കു​ക​ളു​ടെ ബ്രാ​ഞ്ചു​ക​ളൊ​ക്കെ ഒ​ന്നൊ​ന്നാ​യി പ്ര​വ​ര്‍ത്ത​ന മേ​ഖ​ല​ക​ൾ മ​റ്റു സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് മാ​റ്റി​യ​താ​ണ് പ്ര​യാ​സ​ങ്ങ​ള്‍ക്ക് കാ​ര​ണം.

മ​ത്ര സൂ​ഖി​ല്‍ത​ന്നെ പ്ര​വ​ർ​ത്തി​ച്ചു​കൊ​ണ്ടി​രു​ന്ന ഒ​മാ​ന്‍ അ​റ​ബ് ബാ​ങ്ക്, ഒ​മാ​ന്‍ ഇ​ന്‍റ​ര്‍നാ​ഷ​ന​ല്‍ ബാ​ങ്ക് തു​ട​ങ്ങി​യ​വ റു​വി​യി​ലേ​ക്കും മ​സ്ക​ത്ത്​ ബാ​ങ്ക് ജി​ബ്രു​വി​ലേ​ക്കും മാ​റി​യ​തോ​ടെ​യാ​ണ് ബാ​ങ്കി​ങ് ആ​വ​ശ്യ​ങ്ങ​ള്‍ക്കാ​യി ഇ​ട​പാ​ടു​കാ​ർ പ്ര​യാ​സ​പ്പെ​ടു​ന്ന​ത്.അ​ത്യാ​വ​ശ്യ​മാ​യ‌ ബാ​ങ്കി​ങ് കാ​ര്യ​ങ്ങ​ൾ​ക്ക്​ റു​വി​യി​ലേ​ക്കും ജി​ബ്രു​വി​ലേ​ക്കും പോ​കേ​ണ്ട​താ​യി​വ​രു​ന്നു.

സൂ​ഖി​ല്‍ നി​ല​വി​ലു​ള്ള ര​ണ്ടു എ.​ടി.​എം കൗ​ണ്ട​റു​ക​ളി​ല്‍ നീ​ണ്ട‌ ക്യൂ​വാ​ണ് എ​പ്പോ​ഴും അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. തി​ര​ക്ക് കാ​ര​ണം ആ​വ​ശ്യ​ത്തി​നു​ള്ള കാ​ശ് പി​ന്‍വ​ലി​ക്കാ​നാ​കാ​തെ മ​ട​ങ്ങി​പ്പോ​കു​ന്ന​വ​രും നി​ര​വ​ധി​യാ​ണ്.

ഇ​ത് സൂ​ഖി​ലെ ക​ച്ച​വ​ട​ത്തെ​യും ബാ​ധി​ക്കു​ന്നു. അ​വ​ധി​ദി​ന​ങ്ങ​ളി​ലും മ​റ്റും ആ​ളു​ക​ൾ കൂ​ടു​ത​ലാ​യി എ​ത്തു​ന്ന നേ​ര​ങ്ങ​ളി​ല്‍ എ.​ടി.​എം കാ​ലി​യാ​വു​ക​യും നി​ശ്ച​ല​മാ​കു​ന്ന​തും പ​തി​വാ​ണ്.

ടൂ​റി​സം സീ​സ​ണാ​കു​ന്ന​തോ​ടെ സ​ഞ്ചാ​രി​ക​ള്‍ കൂ​ടു​ത​ൽ എ​ത്തി​ത്തു​ട​ങ്ങി​യാ​ലും എ.​ടി.​എ​മ്മു​ക​ളി​ല്‍ തി​ര​ക്ക് കൂ​ടും.എ.​ടി.​എ​മ്മു​ക​ളു​ടെ എ​ണ്ണം വ​ര്‍ധി​പ്പി​ച്ചാ​ല്‍ ഒ​രു പ​രി​ധി​വ​രെ പ്ര​യാ​സ​ങ്ങ​ള്‍ ല​ഘൂ​ക​രി​ക്കാ​ന്‍ സാ​ധി​ച്ചേ​ക്കാം.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/155266/absence-banks-matra-makes-difficult-expatriates-tourists)