---
title: "#Bahrain | ഫലസ്തീനെതിരെ പോസ്റ്റിട്ടു; ബഹ്റൈനിൽ പ്രവാസി ഡോക്ടറെ പിരിച്ചുവിട്ടു"
english_title: "#Bahrain #Posted #against #Palestine #Expatriate #doctor #dismissed #Bahrain"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/155284/bahrain-posted-against-palestine-expatriate-doctor-dismissed-bahrain"
published_at: "2023-10-19T23:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/653171fc44db4_palestine.jpg"
keywords: []
---

# #Bahrain | ഫലസ്തീനെതിരെ പോസ്റ്റിട്ടു; ബഹ്റൈനിൽ പ്രവാസി ഡോക്ടറെ പിരിച്ചുവിട്ടു

> **Lead Summary:** ** ഫ**ലസ്തീനെതിരെ സാമൂഹിക മാധ്യമത്തിൽ വിദ്വേഷജനകമായ പോസ്റ്റിട്ടതിനെ തുടർന്ന് ബഹ്റൈനിൽ ഇന്ത്യൻ ഡോക്ടറെ സ്വകാര്യ ആശുപത്രി മാനേജ്മെൻറ് പിരിച്ചുവിട്ടു.

## Article Content

** ഫ**ലസ്തീനെതിരെ സാമൂഹിക മാധ്യമത്തിൽ വിദ്വേഷജനകമായ പോസ്റ്റിട്ടതിനെ തുടർന്ന് ബഹ്റൈനിൽ ഇന്ത്യൻ ഡോക്ടറെ സ്വകാര്യ ആശുപത്രി മാനേജ്മെൻറ് പിരിച്ചുവിട്ടു.

സ്വകാര്യ ആശുപത്രിയിൽ ഇന്റേണൽ മെഡിസിൻ വിഭാഗം ഡോക്ടറായ സുനിൽ ​ജെ. റാവുവാണ് ഇസ്രായേലിനെ അനുകൂലിച്ചും ഫലസ്തീന് എതിരായും വിദ്വേഷ ജനകമായ പോസ്റ്റിട്ടത്.

വ്യാപകവിമർശനമുയർന്നതിനെത്തുടർന്ന് അദ്ദേഹം പിന്നീട് സാമൂഹികമാധ്യമങ്ങളിലൂടെ ക്ഷമ ചോദിച്ചു.

ഡോക്ടറുടെ പോസ്റ്റ് സാമൂഹികമര്യാദയുടെ ലംഘനവും സ്ഥാപനത്തിന്റെ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനവുമായതിനാൽ നിയമനടപടി സ്വീകരിക്കുകയും ജോലിയിൽ നിന്ന് പിരിച്ചുവിടുകയും ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/155284/bahrain-posted-against-palestine-expatriate-doctor-dismissed-bahrain)