---
title: "#arrest | ഫലസ്തീൻ വിരുദ്ധ പോസ്റ്റ്: ഇന്ത്യൻ ഡോക്ടർ ബഹ്‌റൈനിൽ അറസ്റ്റിൽ"
english_title: "#Anti #Palestinian #post #Indian #doctor #arrested #Bahrain"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/155331/anti-palestinian-post-indian-doctor-arrested-bahrain"
published_at: "2023-10-20T09:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/653201a0e48ae_arrest.jpg"
keywords: []
---

# #arrest | ഫലസ്തീൻ വിരുദ്ധ പോസ്റ്റ്: ഇന്ത്യൻ ഡോക്ടർ ബഹ്‌റൈനിൽ അറസ്റ്റിൽ

> **Lead Summary:** **ബഹ്‌റൈൻ:** ഫലസ്തീൻ-ഹമാസ് സംഘർഷം തുടരുന്നതിനിടെ സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമായ എക്സിൽ ഫലസ്തീൻ വിരുദ്ധ പോസ്റ്റ് ഇട്ട ഇന്ത്യൻ ഡോക്ടർ ബഹ്‌റൈനിൽ അറസ്റ്റിൽ.

## Article Content

**ബഹ്‌റൈൻ:** ഫലസ്തീൻ-ഹമാസ് സംഘർഷം തുടരുന്നതിനിടെ സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമായ എക്സിൽ ഫലസ്തീൻ വിരുദ്ധ പോസ്റ്റ് ഇട്ട ഇന്ത്യൻ ഡോക്ടർ ബഹ്‌റൈനിൽ അറസ്റ്റിൽ.

റോയൽ ബഹ്‌റൈൻ ആശുപത്രിയിലെ ഇന്റേണൽ മെഡിസിൻ സ്പെഷ്യലിസ്റ്റായ കർണാടക സ്വദേശി ഡോ. സുനിൽ ജെ. റാവുവിനെയാണ് വ്യാഴാഴ്ച അറസ്റ്റ് ചെയ്തത്.

ഇദ്ദേഹത്തെ ജോലിയിൽ നിന്ന് പിരിച്ചുവിടുകയും ചെയ്തിട്ടുണ്ട്. എക്‌സിലെ ഒന്നിലധികം പോസ്റ്റുകളിൽ ഇയാൾ ഇസ്രായേലിനെ പിന്തുണക്കുകയായിരുന്നു. ആക്രമണത്തിൽ ധാരാളം പേർ കൊല്ലപ്പെടും, നിരധിപേർ പലായനം ചെയ്യും, ഹമാസ് നശിപ്പിക്കപ്പെടും എന്നിങ്ങനെയായിരുന്നു ഇദ്ദേഹത്തിന്റെ പോസ്റ്റുകൾ.

പോസ്റ്റിനു താഴെ നിരവധി പേരാണ് എതിർപ്പുമായി രംഗത്തുവന്നത്. ജനറൽ ഡയറക്ടറേറ്റ് ഓഫ് ഇലക്ട്രോണിക് സെക്യൂരിറ്റിയുടെ ആന്റി സൈബർ ക്രൈം ഡയറക്ടറേറ്റാണ് റാവുവിനെ അറസ്റ്റ് ചെയ്തത്.

സമൂഹത്തിന് അപമാനകരമായ ട്വീറ്റുകൾ അദ്ദേഹം പോസ്റ്റ് ചെയ്തതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് റോയൽ ബഹ്റൈൻ ആശുപത്രി അധികൃതർ പ്രസ്താവനയിൽ പറഞ്ഞു.

അദ്ദേഹത്തിന്റെ ട്വീറ്റുകളും പ്രത്യയശാസ്ത്രവും വ്യക്തിപരമാണെന്നും ആശുപത്രിയുടെ അഭിപ്രായവും മൂല്യങ്ങളും പ്രതിഫലിപ്പിക്കുന്നതല്ലെന്നും ആശുപത്രി അറിയിച്ചു.

അതിനിടെ, ഖേദപ്രകടനവുമായി ഡോ.റാവു രംഗത്തെത്തി. തന്റെ വാക്കുകളിലും പ്രവൃത്തിയിലും അഗാധമായി ഖേദിക്കുന്നുവെന്ന് അദ്ദേഹം എക്സിൽ എഴുതി.

കഴിഞ്ഞ 10 വർഷമായി ബഹ്റൈനിലാണെന്നും ഈ രാജ്യത്തെ ജനങ്ങളെയും മതത്തെയും ഞാൻ ആഴമായി ബഹുമാനിക്കുന്നുവെന്നും അദ്ദേഹം തുടർന്നു. 

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/155331/anti-palestinian-post-indian-doctor-arrested-bahrain)