---
title: "#kuwait | കുവൈത്തിൽ കാ​ലാ​വ​സ്ഥ മാ​റു​ന്നു; ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ വ​കു​പ്പ് "
english_title: "#Times #changing #Kuwait #Meteorological #Department #vigilant"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/155343/times-changing-kuwait-meteorological-department-vigilant"
published_at: "2023-10-20T10:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65320710b084f_kuwait.jpg"
keywords: []
---

# #kuwait | കുവൈത്തിൽ കാ​ലാ​വ​സ്ഥ മാ​റു​ന്നു; ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ വ​കു​പ്പ് 

> **Lead Summary:** **കു​വൈ​ത്ത് സി​റ്റി: **കൊ​ടും ചൂ​ടി​ൽ​നി​ന്ന് രാ​ജ്യം ത​ണു​പ്പു​കാ​ല​ത്തി​ലേ​ക്കു​ള്ള മാ​റ്റം പ്ര​ക​ട​മാ​ക്കി​ത്തു​ട​ങ്ങി. കാ​ലാ​വ​സ​ഥ മാ​റ്റ​ത്തി​ന്റെ മു​ന്നോ​ടി​യാ​യി വ്യാ​ഴാ​ഴ്ച അ​ന്ത​രീ​ക്ഷ​ത്തി​ൽ മാ​റ്റ​ങ്ങ​ൾ പ്ര​ത്യ​ക്ഷ​പ്പെ​ട്ടു.

## Article Content

**കു​വൈ​ത്ത് സി​റ്റി: **കൊ​ടും ചൂ​ടി​ൽ​നി​ന്ന് രാ​ജ്യം ത​ണു​പ്പു​കാ​ല​ത്തി​ലേ​ക്കു​ള്ള മാ​റ്റം പ്ര​ക​ട​മാ​ക്കി​ത്തു​ട​ങ്ങി. കാ​ലാ​വ​സ​ഥ മാ​റ്റ​ത്തി​ന്റെ മു​ന്നോ​ടി​യാ​യി വ്യാ​ഴാ​ഴ്ച അ​ന്ത​രീ​ക്ഷ​ത്തി​ൽ മാ​റ്റ​ങ്ങ​ൾ പ്ര​ത്യ​ക്ഷ​പ്പെ​ട്ടു.

വ്യാ​ഴാ​ഴ്ച രാ​ജ്യ​ത്താ​ക​മാ​നം ശ​ക്ത​മാ​യ പൊ​ടി​ക്കാ​റ്റ് അ​നു​ഭ​വ​പ്പെ​ട്ടു. ഉ​യ​ർ​ന്നു​പൊ​ങ്ങി​യ പൊ​ടി​ക്കാ​റ്റ് കാ​ൽ​ന​ട യാ​ത്ര​ക്കാ​ർ​ക്കും വാ​ഹ​ന​ങ്ങ​ൾ​ക്കും ത​ട​സ്സം സൃ​ഷ്ടി​ച്ചു.

മൈ​താ​ന​ങ്ങ​ളി​ൽ നി​ർ​ത്തി​യി​ട്ട വാ​ഹ​ന​ങ്ങ​ൾ ​പ​ല​തും പൊ​ടി​യി​ൽ മു​ങ്ങി. പൊ​ടി​പ​ട​ല​ങ്ങ​ൾ അ​ന്ത​രീ​ക്ഷ​ത്തി​ൽ ത​ങ്ങു​ന്ന​തി​നാ​ൽ ജ​ന​ങ്ങ​ൾ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ വ​കു​പ്പ് നി​ർ​ദേ​ശി​ച്ചു.

ആ​സ്ത്മ, അ​ല​ർ​ജി തു​ട​ങ്ങി​യ പ്ര​ശ്ന​ങ്ങ​ളു​ള്ള​വ​ർ പു​റ​ത്തി​റ​ങ്ങു​ന്ന​ത് ഒ​ഴി​വാ​ക്ക​ണം. വ​രും​ദി​വ​സ​ങ്ങ​ളി​ലും ഈ ​പ്ര​തി​ഭാ​സം തു​ട​രാ​നും ചാ​റ്റ​ൽ മ​ഴ​ക്കും സാ​ധ്യ​ത​യു​ണ്ട്. മ​ണി​ക്കൂ​റി​ൽ 60 കി​ലോ​മീ​റ്റ​ർ വേ​ഗ​ത്തി​ല്‍ കാ​റ്റ് വീ​ശാം.

ദൂ​ര​ക്കാ​ഴ്ച മ​ങ്ങു​മെ​ന്ന​തി​നാ​ൽ ഹൈ​വേ​ക​ൾ ഉ​ൾ​പ്പെ​ടെ പ്ര​ധാ​ന റോ​ഡു​ക​ളി​ൽ വാ​ഹ​നം ഓ​ടി​ക്കു​ന്ന​വ​ർ ​ശ്ര​ദ്ധി​ക്ക​ണം. അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യം ഉ​ണ്ടാ​യാ​ൽ 112 എ​ന്ന ന​മ്പ​റി​ൽ വി​ളി​ക്ക​ണ​മെ​ന്ന് ഫ​യ​ർ​ഫോ​ഴ്സ് അ​റി​യി​ച്ചു.

രാ​ജ്യ​ത്ത് വ്യാ​ഴം, വെ​ള്ളി ദി​വ​സ​ങ്ങ​ളി​ൽ മ​ഴ​ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്ന് കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ക​ൻ ഇ​സ റ​മ​ദാ​ൻ നേ​ര​ത്തെ അ​റി​യി​ച്ചി​രു​ന്നു. വ്യാ​ഴാ​ഴ്ച പ​ക​ൽ മ​ഴ ഒ​ഴി​ഞ്ഞു​നി​ന്നെ​ങ്കി​ലും വെ​ള്ളി​യാ​ഴ്ച​യി​ലെ സാ​ധ്യ​ത ഒ​ഴി​ഞ്ഞി​ട്ടി​ല്ല.

അ​തേ​സ​മ​യം, ഈ ​ആ​ഴ്ച​യോ​ടെ താ​പ​നി​ല കു​റ​യു​മെ​ന്നും ശൈ​ത്യ​കാ​ലം ആ​രം​ഭി​ക്കു​മെ​ന്നും ഇ​സ റ​മ​ദാ​ൻ പ​റ​ഞ്ഞു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/155343/times-changing-kuwait-meteorological-department-vigilant)