---
title: "#Hajjregistration |  ഒമാനിൽ ​ ഹജ്ജ്​ ര​ജി​സ്​​ട്രേ​ഷ​ൻ ന​ട​പ​ടി​ക​ൾ ആരംഭിച്ചു"
english_title: "#Hajj #registration #process #started #Oman"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/155521/hajj-registration-process-started-oman"
published_at: "2023-10-20T16:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6532615a87892_hajj.jpg"
keywords: []
---

# #Hajjregistration |  ഒമാനിൽ ​ ഹജ്ജ്​ ര​ജി​സ്​​ട്രേ​ഷ​ൻ ന​ട​പ​ടി​ക​ൾ ആരംഭിച്ചു

> **Lead Summary:** **മ​സ്ക​ത്ത്**​: **[** ഈ ​വ​ർ​ഷ​ത്തെ വി​ശു​ദ്ധ ഹ​ജ്ജ്​ നി​ർ​വ​ഹി​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​രു​ടെ ര​ജി​സ്​​ട്രേ​ഷ​ൻ ന​ട​പ​ടി ആ​രം​ഭി​ച്ച​താ​യി എ​ൻ​ഡോ​വ്‌​മെ​ന്റ്, മ​ത​കാ​ര്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

## Article Content

**മ​സ്ക​ത്ത്**​: **[** ഈ ​വ​ർ​ഷ​ത്തെ വി​ശു​ദ്ധ ഹ​ജ്ജ്​ നി​ർ​വ​ഹി​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​രു​ടെ ര​ജി​സ്​​ട്രേ​ഷ​ൻ ന​ട​പ​ടി ആ​രം​ഭി​ച്ച​താ​യി എ​ൻ​ഡോ​വ്‌​മെ​ന്റ്, മ​ത​കാ​ര്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

ഒ​മാ​നി​ലെ പൗ​ര​ന്മാ​ർ​ക്കും താ​മ​സ​ക്കാ​ർ​ക്കും ഇ​ല​ക്ട്രോ​ണി​ക് വെ​ബ്‌​സൈ​റ്റ് (www.hajj.om) വ​ഴി ഒ​ക്ടോ​ബ​ർ 23 മു​ത​ൽ ന​വം​ബ​ർ അ​ഞ്ചു​വ​രെ ര​ജി​സ്റ്റ​ർ ചെ​യ്യാവുന്നതാണ് .

അതുപോലെ കാ​ഴ്ചവൈ​ക​ല്യ​മോ ശാ​രീ​രി​ക വൈ​ക​ല്യ​മോ ഉ​ള്ള സ്ത്രീ​ക​ൾ​ക്കും പു​രു​ഷ​ന്മാ​ർ​ക്കും കൂ​ടെ ആ​ളു​ക​ളെ അ​നു​വ​ദി​ക്കു​മെ​ന്ന്​ മ​ന്ത്രാ​ല​യം ചൂ​ണ്ടി​ക്കാ​ട്ടി. ഇ​ല​ക്ട്രോ​ണി​ക് സം​വി​ധാ​ന​ത്തി​ൽ മു​മ്പ് ര​ജി​സ്റ്റ​ർ ചെ​യ്ത​വ​രി​ൽ​നി​ന്നാ​കും അ​വ​രെ തി​ര​ഞ്ഞെ​ടു​ക്കു​ക.

ഒപ്പം അ​ന്വേ​ഷ​ണ​ങ്ങ​ൾ​ക്കും മ​റ്റു​വി​വ​ര​ങ്ങ​ൾ​ക്കും ഔ​ദ്യോ​ഗി​ക സ​മ​യ​ത്ത് മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ഹോ​ട്ട്‌​ലൈ​ൻ ന​മ്പ​റാ​യ 80008008 എ​ന്ന​തി​ൽ വി​ളി​ക്കാം . www.hajj.om വ​ഴി​യും അ​ന്വേ​ഷ​ണ​ങ്ങ​ളും മ​റ്റും ഫ​യ​ൽ ചെ​യ്യാം.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/155521/hajj-registration-process-started-oman)