60 വയസ് കഴിഞ്ഞ പ്രവാസികള്‍ക്ക് ആശ്വാസം; താത്കാലികമായി വിസാ കാലാവധി നീട്ടി നല്‍കിയേക്കും

60 വയസ് കഴിഞ്ഞ പ്രവാസികള്‍ക്ക് ആശ്വാസം; താത്കാലികമായി വിസാ കാലാവധി നീട്ടി നല്‍കിയേക്കും
Dec 11, 2021 12:49 PM | By Anjana Shaji

കുവൈത്ത് സിറ്റി : കുവൈത്തില്‍ 60 വയസിന് മുകളില്‍ (Expats above 60 years of age) പ്രായമുള്ള പ്രവാസികളുടെ വിസ പുതുക്കുന്നത് സംബന്ധിച്ച് തീരുമാനമാവാത്ത സാഹചര്യത്തില്‍ താത്കാലികമായി വിസാ കാലാവധി നീട്ടി (Temperoray extension) നല്‍കിയേക്കും.

ഇത് സംബന്ധിച്ച നടപടികള്‍ ആഭ്യന്തര മന്ത്രാലയത്തില്‍ (MInistry of Interior) പുരോഗമിക്കുകയാണെന്ന് കുവൈത്തിലെ പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഹൈസ്‍കൂള്‍ വിദ്യാഭ്യാസമില്ലാത്തവരും 60 വയസിന് മുകളില്‍ പ്രായമുള്ളവരുമായ പ്രവാസികളുടെ വിസ പുതുക്കുന്നത് സംബന്ധിച്ച് ഇതുവരെ സര്‍ക്കാര്‍ തലത്തില്‍ തീരുമാനം ഉണ്ടായിട്ടില്ല. പബ്ലിക് അതോരിറ്റി ഫോര്‍ മാന്‍പവര്‍ ഇത് സംബന്ധിച്ച തീരുമാനം എടുക്കാത്തതിനാല്‍ നിലവില്‍ ഈ വിഭാഗങ്ങളില്‍ ഉള്ളവര്‍ക്ക് വിസ പുതുക്കാന്‍ പ്രയാസം നേരിടുന്നുണ്ട്.

ഈ സാഹചര്യത്തില്‍ വിസാ കാലാവധി താത്കാലികമായി പുതുക്കി നല്‍കാനുള്ള തീരുമാനമായിരിക്കും കൈക്കൊള്ളുകയെന്നാണ് സൂചന. മാനുഷിക പരിഗണ മുന്‍നിര്‍ത്തി ഒരു മാസം മുതല്‍ മൂന്ന് മാസം വരെയുള്ള കാലയളവിലേക്ക് വിസാ കാലാവധി ഇങ്ങനെ ദീര്‍ഘിപ്പിച്ച് നല്‍കിയേക്കും.

അതേസമയം താത്കാലിക വിസയിലുള്ളവര്‍ രാജ്യം വിട്ട് പോകരുതെന്നും അങ്ങനെ ചെയ്‍താല്‍‌ അത് വിസ റദ്ദാവുന്നതിലേക്ക് നയിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇങ്ങനെ രാജ്യത്തു നിന്ന് പുറത്തുപോകുന്നവര്‍ക്ക് പിന്നീട് അതേ വിസയില്‍ തിരികെ വരാന്‍ സാധിച്ചേക്കില്ല.

Relief for expatriates over 60; The visa may be issued temporarily extended

Next TV

Related Stories
സ്വദേശിവത്കരണം; മാര്‍ക്കറ്റിങ് രംഗത്തെ 12,000 തൊഴിലുകള്‍ സ്വദേശിവത്കരിക്കും

Jan 20, 2022 09:50 PM

സ്വദേശിവത്കരണം; മാര്‍ക്കറ്റിങ് രംഗത്തെ 12,000 തൊഴിലുകള്‍ സ്വദേശിവത്കരിക്കും

സൗദി അറേബ്യയില്‍ മാര്‍ക്കറ്റിങ് മേഖലയില്‍ 12,000 തൊഴിലുകള്‍ സ്വദേശിവല്‍ക്കരിക്കാന്‍ മാനവ വിഭവശേഷി മന്ത്രാലയം ആലോചിക്കുന്നതായി വക്താവ് സഅദ്...

Read More >>
പ്രീമിയം ഇഖാമ നേടുന്ന വിദേശികള്‍ക്ക് സൗദി പൗരന്മാര്‍ക്ക് തുല്യമായ ആനുകൂല്യങ്ങള്‍

Jan 20, 2022 09:02 PM

പ്രീമിയം ഇഖാമ നേടുന്ന വിദേശികള്‍ക്ക് സൗദി പൗരന്മാര്‍ക്ക് തുല്യമായ ആനുകൂല്യങ്ങള്‍

സൗദി അറേബ്യയില്‍ 'പ്രീമിയം ഇഖാമ' നേടുന്ന വിദേശികള്‍ക്ക് രാജ്യത്തെ പൗരന്മാര്‍ക്ക് തുല്യമായ ആനുകൂല്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ ആലോചന....

Read More >>
മനുഷ്യക്കടത്ത്; ഒമാനില്‍ മൂന്ന് പേർ പിടിയിൽ

Jan 20, 2022 08:05 PM

മനുഷ്യക്കടത്ത്; ഒമാനില്‍ മൂന്ന് പേർ പിടിയിൽ

ഒമാനില്‍ മനുഷ്യക്കടത്ത് ആരോപിച്ച് മൂന്നു പേരെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്‍തു....

Read More >>
 കത്തികളും മൂര്‍ച്ചയുള്ള വസ്‍തുക്കളും കൊണ്ടുനടക്കുന്നതിൽ കടുത്ത നിയന്ത്രണവുമായി യുഎഇ

Jan 20, 2022 04:41 PM

കത്തികളും മൂര്‍ച്ചയുള്ള വസ്‍തുക്കളും കൊണ്ടുനടക്കുന്നതിൽ കടുത്ത നിയന്ത്രണവുമായി യുഎഇ

ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്ക് വേണ്ടിയല്ലാതെ കത്തികള് , ബ്ലേഡുകള് , ചുറ്റികകള് , മൂര്‍ച്ചയുള്ള ആയുധങ്ങള്‍ എന്നിവ കൊണ്ട് നടക്കുന്നതിന് യുഎഇയില്‍...

Read More >>
 ബഹ്റൈനില്‍ കാണാതായ 14 വയസുകാരിയെ കണ്ടെത്തി

Jan 20, 2022 03:46 PM

ബഹ്റൈനില്‍ കാണാതായ 14 വയസുകാരിയെ കണ്ടെത്തി

ബഹ്റൈനില്‍ നാല് ദിവസം മുമ്പ് കാണാതായ 14 വയസുകാരിയെ...

Read More >>
ഒമാനില്‍ തീപിടിച്ച വീടിനുള്ളില്‍ കുടുങ്ങിയ മൂന്ന് പേരെ അഗ്നിശമന സേന രക്ഷപ്പെടുത്തി

Jan 20, 2022 02:18 PM

ഒമാനില്‍ തീപിടിച്ച വീടിനുള്ളില്‍ കുടുങ്ങിയ മൂന്ന് പേരെ അഗ്നിശമന സേന രക്ഷപ്പെടുത്തി

ഒമാനില്‍ തീപിടിച്ച വീടിനുള്ളില്‍ കുടുങ്ങിപ്പോയ മൂന്ന് പേരെ അഗ്നിശമന സേന...

Read More >>
Top Stories