---
title: "#restrictions | താൽക്കാലിക ഇരിപ്പിടങ്ങൾ ഒരുക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തി അബുദാബി മുനിസിപ്പാലിറ്റി"
english_title: "#AbuDhabi #Municipality #imposed #restrictions #provision #temporaryseats"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/155530/abudhabi-municipality-imposed-restrictions-provision-temporaryseats"
published_at: "2023-10-20T17:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/653267b7b969f_u_a_e.jpg"
keywords: []
---

# #restrictions | താൽക്കാലിക ഇരിപ്പിടങ്ങൾ ഒരുക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തി അബുദാബി മുനിസിപ്പാലിറ്റി

> **Lead Summary:** **അബുദാബി: [ **റസ്റ്ററന്റ്, കഫെറ്റീരിയ, ഹോട്ടൽ എന്നിവയ്ക്കു മുന്നിൽ താൽക്കാലിക ഇരിപ്പിടങ്ങൾ ഒരുക്കുന്നതിന് നിയന്ത്രണങ്ങൾ കടുപ്പിച്ച് അബുദാബി മുനിസിപ്പാലിറ്റി അധികൃതർ . ചൂട് കുറഞ്ഞതോടെ അനധികൃതമായി കടയ്ക്കു പുറത്ത് ഇരിപ്പിടം ഒരുക്കുന്ന പ്രവണത കൂടിവരുന്ന പശ്ചാത്തലത്തിലാണ് ഈ നടപടി എടുത്തിരിക്കുന്നത് .

## Article Content

**അബുദാബി: [ **റസ്റ്ററന്റ്, കഫെറ്റീരിയ, ഹോട്ടൽ എന്നിവയ്ക്കു മുന്നിൽ താൽക്കാലിക ഇരിപ്പിടങ്ങൾ ഒരുക്കുന്നതിന് നിയന്ത്രണങ്ങൾ കടുപ്പിച്ച് അബുദാബി മുനിസിപ്പാലിറ്റി അധികൃതർ . ചൂട് കുറഞ്ഞതോടെ അനധികൃതമായി കടയ്ക്കു പുറത്ത് ഇരിപ്പിടം ഒരുക്കുന്ന പ്രവണത കൂടിവരുന്ന പശ്ചാത്തലത്തിലാണ് ഈ നടപടി എടുത്തിരിക്കുന്നത് .

കടകൾ, ഭക്ഷണശാലകൾ, കഫേകൾ തുടങ്ങിയ സ്ഥാപനങ്ങൾക്കു സമീപത്തെ നടപ്പാതകൾ ഉപയോഗിക്കുന്നതിന് മുൻകൂട്ടി അനുമതി എടുക്കണമെന്നും . കാൽനട യാത്രയ്ക്ക് തടസ്സമില്ലാത്ത വിധം, ഉപയോഗപ്പെടുത്തുന്ന സ്ഥലത്തിന്റെ അളവ് സഹിതം നഗരസഭയെ അറിയിച്ച് ഫീസടച്ച് അനുമതി എടുക്കേണ്ടതാണെന്നും അധികൃതർ അറിയിച്ചു .

ഒപ്പം ഇതുസംബന്ധിച്ച മാർഗനിർദേശത്തെക്കുറിച്ച് ബോധവൽക്കരണവും ആരംഭിച്ചു. കെട്ടിട ഉടമയുടെ സമ്മതവും കുറഞ്ഞത് 6 മാസത്തെ വാടക കരാറും ഉണ്ടെങ്കിൽ TAMM പ്ലാറ്റ്‌ഫോം വഴി ഓൺലൈനായി അപേക്ഷിക്കാം.

നിശ്ചിത സ്ഥലത്ത് ഇടാൻ ഉദ്ദേശിക്കുന്ന മേശ, കസേര, തണൽക്കുടകൾ എന്നിവ ഉൾപ്പെടുന്ന ലേഔട്ട് പ്ലാൻ സമർപ്പിക്കണം. നഗരസഭാ ഉദ്യോഗസ്ഥർ എത്തി സ്ഥലം അളന്ന് വിലയിരുത്തി ഫീസ് നിശ്ചയിക്കും

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/155530/abudhabi-municipality-imposed-restrictions-provision-temporaryseats)