---
title: "#QATAR | വിമാനത്താവളത്തില്‍ കർശന പരിശോധന; യാത്രക്കാരന്റെ ബാഗില്‍ നിന്ന് കണ്ടെത്തിയത് നിരോധിത ഗുളികകള്‍"
english_title: "#QATAR #Strict #checks #airport #Prohibited #pills #found #passenger's #bag"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/155624/qatar-strict-checks-airport-prohibited-pills-found-passengers-bag"
published_at: "2023-10-20T23:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6532bfe9854ca_PILLS.jpg"
keywords: []
---

# #QATAR | വിമാനത്താവളത്തില്‍ കർശന പരിശോധന; യാത്രക്കാരന്റെ ബാഗില്‍ നിന്ന് കണ്ടെത്തിയത് നിരോധിത ഗുളികകള്‍

> **Lead Summary:** **ദോഹ : **ഖത്തറിലെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നടത്തിയ പരിശോധനയില്‍ യാത്രക്കാരന്റെ ബാഗില്‍ നിന്ന് കണ്ടെത്തിയത് 4,000ത്തിലേറെ നിരോധിത ഗുളികകള്‍.

## Article Content

**ദോഹ : **ഖത്തറിലെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നടത്തിയ പരിശോധനയില്‍ യാത്രക്കാരന്റെ ബാഗില്‍ നിന്ന് കണ്ടെത്തിയത് 4,000ത്തിലേറെ നിരോധിത ഗുളികകള്‍.

ഹമദ് വിമാനത്താവളത്തിലെ കസ്റ്റംസ് അധികൃതര്‍ നടത്തിയ പരിശോധനയിലാണ് യാത്രക്കാരന്‍ പിടിയിലായത്.

4,284 ലിറിക്ക ഗുളികകളാണ് യാത്രക്കാരനില്‍ നിന്ന് പിടികൂടിയതെന്ന് കസ്റ്റംസ് ജനറല്‍ അതോറിറ്റി സാമൂഹിക മാധ്യമങ്ങളില്‍ വ്യക്തമാക്കി.

യാത്രക്കാരന്റെ ബാഗ് പരിശോധനയിലാണ് നിരോധിത ഗുളികകള്‍ കണ്ടെത്തിയത്.

അനധികൃത വസ്തുക്കള്‍ രാജ്യത്തേക്ക് കടത്താന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/155624/qatar-strict-checks-airport-prohibited-pills-found-passengers-bag)