---
title: "#Kuwait | കുവൈത്തിൽ വന്‍ മയക്കുമരുന്ന് ശേഖരവുമായി 24 പ്രവാസികള്‍ അറസ്റ്റില്‍"
english_title: "#Kuwait #24expatriates #arrested #huge #collection #drugs #Kuwait"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/155625/kuwait-24expatriates-arrested-huge-collection-drugs-kuwait"
published_at: "2023-10-20T23:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6532c0e7148d8_Untitled-1.jpg"
keywords: []
---

# #Kuwait | കുവൈത്തിൽ വന്‍ മയക്കുമരുന്ന് ശേഖരവുമായി 24 പ്രവാസികള്‍ അറസ്റ്റില്‍

> **Lead Summary:** **കുവൈത്ത് സിറ്റി : **വന്‍ മയക്കുമരുന്ന് ശേഖരവുമായി 24 പ്രവാസികള്‍ കുവൈത്തില്‍ അറസ്റ്റില്‍. വിവിധ രാജ്യക്കാരാണ് അറസ്റ്റിലായത്.

## Article Content

**കുവൈത്ത് സിറ്റി : **വന്‍ മയക്കുമരുന്ന് ശേഖരവുമായി 24 പ്രവാസികള്‍ കുവൈത്തില്‍ അറസ്റ്റില്‍. വിവിധ രാജ്യക്കാരാണ് അറസ്റ്റിലായത്.

16 കിലോഗ്രാം ലഹരിമരുന്നാണ് ഇവരുടെ പക്കല്‍ നിന്നും പിടികൂടിയത്. 16 വ്യത്യസ്ത കേസുകളിലാണ് ഇവര്‍ പിടിയിലായത്.

ഷാബു(ക്രിസ്റ്റല്‍ മെത്), ഹാഷിഷ്, ഹെറോയിന്‍, കൊക്കെയ്ന്‍, 10,000 ലഹരി ഗുളികകള്‍ എന്നിവ ഇവരുടെ പക്കല്‍ നിന്നും കണ്ടെത്തി.

കൂടാതെ ഇവരുടെ കൈവശം 80 കുപ്പി വിദേശമദ്യവും കണ്ടെത്തി. പരിശോധനയില്‍ ലൈസന്‍സില്ലാത്ത മൂന്ന് തോക്കുളും വെടിയുണ്ടകളും പിടിച്ചെടുത്തു.

ക്രിമിനല്‍ സെക്യൂരിറ്റി വിഭാഗത്തിന്റെ പരിശോധനകളുടെ ഫലമായാണ് അറസ്റ്റുകള്‍. പിടിച്ചെടുത്ത ലഹരിമരുന്ന് ഉള്‍പ്പെടെ തങ്ങളുടേതാണെന്ന് പ്രതികള്‍ സമ്മതിച്ചിട്ടുണ്ട്. തുടര്‍ നിയമ നടപടികള്‍ക്കായി പ്രതികളെ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/155625/kuwait-24expatriates-arrested-huge-collection-drugs-kuwait)