---
title: "#Lebanon | ഉടൻ ലബനാൻ വിടണം; കർശന നിർദേശവുമായി സൗദി "
english_title: "#Lebanon #Leave #Lebanon #immediately #Saudi #strict #instructions"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/155628/lebanon-leave-lebanon-immediately-saudi-strict-instructions"
published_at: "2023-10-20T23:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6532c328cced9_LEBANON.jpg"
keywords: []
---

# #Lebanon | ഉടൻ ലബനാൻ വിടണം; കർശന നിർദേശവുമായി സൗദി 

> **Lead Summary:** **റിയാദ് : **ലബനാൻ വിടാൻ സൗദി അറേബ്യ സ്വന്തം പൗരന്മാരോട് ആവശ്യപ്പെട്ടു. നിലവിൽ ലബനാനിലുള്ള സൗദി പൗരന്മാരോടാണ് ഉടൻ മടങ്ങിപ്പോകാൻ സൗദി എംബസി ആവശ്യപ്പെട്ടത്.

## Article Content

**റിയാദ് : **ലബനാൻ വിടാൻ സൗദി അറേബ്യ സ്വന്തം പൗരന്മാരോട് ആവശ്യപ്പെട്ടു. നിലവിൽ ലബനാനിലുള്ള സൗദി പൗരന്മാരോടാണ് ഉടൻ മടങ്ങിപ്പോകാൻ സൗദി എംബസി ആവശ്യപ്പെട്ടത്.

യാത്രാനിരോധനം പാലിക്കാൻ എല്ലാ പൗരന്മാരോടും എംബസി ആഹ്വാനം ചെയ്തു. തെക്കൻ ലെബനാൻ മേഖലയിലെ നിലവിലെ സംഭവവികാസങ്ങളെ സൗദി എംബസി സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്.

സൗദി പൗരന്മാർ ആരും ലബനാനിലേക്ക് വരരുത്. നിലവിലുള്ളവർ ഉടൻ ലബനാൻ വിട്ടുപോകുകയും വേണം. ലബനാനിലെ പൗരന്മാരോട് ജാഗ്രത പാലിക്കാനും ഒത്തുചേരലുകളോ പ്രകടനങ്ങളോ നടക്കുന്ന സ്ഥലങ്ങളിൽ നിന്ന് വിട്ടുനിൽക്കാനും എംബസി ആവശ്യപ്പെടുകയും ചെയ്തു.

ഏതെങ്കിലും അടിയന്തര സാഹചര്യമുണ്ടായാൽ പൗരന്മാർ ബന്ധപ്പെടണമെന്നും എംബസി പ്രസ്താവനയിൽ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/155628/lebanon-leave-lebanon-immediately-saudi-strict-instructions)