---
title: "#FIRE  | കുവൈത്തിലെ വീട്ടില്‍ തീപിടിത്തം; വൻ അപകടം ഒഴിവായത് അഗ്നിശമന സേനയുടെ സമയോചിതമായ ഇടപെടല്‍"
english_title: "#FIRE #house #fire #Kuwait #major #accident #avoided #due #timely #intervention #fire #brigade"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/155629/fire-house-fire-kuwait-major-accident-avoided-due-timely-intervention-fire-brigade"
published_at: "2023-10-20T23:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6532c3e253d9a_Untitled-1.jpg"
keywords: []
---

# #FIRE  | കുവൈത്തിലെ വീട്ടില്‍ തീപിടിത്തം; വൻ അപകടം ഒഴിവായത് അഗ്നിശമന സേനയുടെ സമയോചിതമായ ഇടപെടല്‍

> **Lead Summary:** **കുവൈത്ത് സിറ്റി : **കുവൈത്തിലെ ആൻഡലസിന്റെ പ്രാന്തപ്രദേശത്തുള്ള ഒരു വീട്ടില്‍ തീപിടിത്തം.

## Article Content

**കുവൈത്ത് സിറ്റി : **കുവൈത്തിലെ ആൻഡലസിന്റെ പ്രാന്തപ്രദേശത്തുള്ള ഒരു വീട്ടില്‍ തീപിടിത്തം.

വിവരം അറിഞ്ഞ ഉടന്‍ തന്നെ സുലൈബിഖാത്ത്, അൽ-അർധിയ കേന്ദ്രങ്ങളില്‍ നിന്നുള്ള അഗ്നിശമന സേനാംഗങ്ങൾ എത്തിയാണ് തീ അണച്ചത്. വീടിന്‍റെ രണ്ടാം നിലയില്‍ കുടുങ്ങിയ ഒമ്പത് പേരെ അഗ്നിശമന സേന രക്ഷപ്പെടുത്തി.

തീപിടിത്തത്തില്‍ ആളപായമൊന്നുമില്ല. എല്ലാവരെയും രക്ഷപ്പെടുത്താൻ സാധിച്ചുവെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് ഫയർ ഡിപ്പാർട്ട്‌മെന്റിന്റെ (ഡിജിഎഫ്ഡി) പബ്ലിക് റിലേഷൻസ് ആൻഡ് മീഡിയ വിഭാഗം അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/155629/fire-house-fire-kuwait-major-accident-avoided-due-timely-intervention-fire-brigade)