---
title: "#Earthquake | ഒമാൻ കടലിൽ  ഭൂചലനം അനുഭവപ്പെട്ടതായി ഭൂകമ്പ നിരീക്ഷണ കേന്ദ്രം"
english_title: "#Earthquake #Earthquake #felt #sea #​​Oman #seismological #center"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/155830/earthquake-earthquake-felt-sea-oman-seismological-center"
published_at: "2023-10-21T15:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6533a7b98864d_earth.jpg"
keywords: []
---

# #Earthquake | ഒമാൻ കടലിൽ  ഭൂചലനം അനുഭവപ്പെട്ടതായി ഭൂകമ്പ നിരീക്ഷണ കേന്ദ്രം

> **Lead Summary:** **മസ്കത്ത്​ : **ഒമാൻ കടലിൽ ഭൂചലനം അനുഭവപ്പെട്ടതായി ഭൂകമ്പ നിരീക്ഷണ കേന്ദ്രം (ഇ.എം.സി) അറിയിച്ചു.

## Article Content

**മസ്കത്ത്​ : **ഒമാൻ കടലിൽ ഭൂചലനം അനുഭവപ്പെട്ടതായി ഭൂകമ്പ നിരീക്ഷണ കേന്ദ്രം (ഇ.എം.സി) അറിയിച്ചു.

റിക്ടർ സ്​കെയിലിൽ 4.8 തീവ്രത രേഖപ്പെടുത്തിയ ചലനം പ്രാദേശിക സമയം ശനിയാഴ്ച രാവിലെ 10 മണിയോടെയാണ്​ ഉണ്ടായത്​.

തെക്കൻ ശർഖിയ ഗവർണറേറ്റിലെ സൂർ, ജഅലാൻ ബാനി ബൂഅലി, സുവൈ, റാസൽ ഹദ്ദ്​ തുടങ്ങി വിവിധ സ്ഥലങ്ങളിൽ ചലനം അനുഭവപ്പെട്ടതായി പ്രദേശവാസികൾ പറഞ്ഞു.​

സൂർ വിലായത്തിന് 57 കിലോമീറ്റർ വടക്ക് കിഴക്കായാണ് ഭൂചലനം രേഖപ്പെടുത്തിയത്. കുറഞ്ഞ നിമിഷങ്ങൾ മാത്രമാണ്​ ചലനം അനുഭവപ്പെട്ടതെന്ന്​ ​ പ്രദേശവാസികൾ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/155830/earthquake-earthquake-felt-sea-oman-seismological-center)