---
title: "#uae |യുഎഇയില്‍ മഴ തുടരാന്‍ സാധ്യത"
english_title: "#rain #likely #continue #uae"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/155925/rain-likely-continue-uae"
published_at: "2023-10-21T22:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6534062003b16_gcccccccccccc.jpg"
keywords: []
---

# #uae |യുഎഇയില്‍ മഴ തുടരാന്‍ സാധ്യത

> **Lead Summary:** **ദുബൈ: ** യുഎഇയില്‍ പരക്കെ മഴ ലഭിച്ചു. ഫുജൈറയില്‍ ശക്തമായ മഴയും ആലിപ്പഴ വര്‍ഷവുമുണ്ടായി. ഭൂരിഭാഗം സ്ഥലങ്ങളിലും പകല്‍ മുഴുവന്‍ മൂടിക്കെട്ടിയ അന്തരീക്ഷമായിരുന്നു.

## Article Content

**ദുബൈ: ** യുഎഇയില്‍ പരക്കെ മഴ ലഭിച്ചു. ഫുജൈറയില്‍ ശക്തമായ മഴയും ആലിപ്പഴ വര്‍ഷവുമുണ്ടായി. ഭൂരിഭാഗം സ്ഥലങ്ങളിലും പകല്‍ മുഴുവന്‍ മൂടിക്കെട്ടിയ അന്തരീക്ഷമായിരുന്നു.

ഉച്ച കഴിഞ്ഞാണ് ഫുജൈറയിലെ വാദിമയ്ദാദ്, മുര്‍ബാദ് എന്നീ ഭാഗങ്ങളില്‍ ആലിപ്പഴ വര്‍ഷമുണ്ടായത്. രാജ്യത്തിന്റെ ചില പ്രദേശങ്ങളില്‍ വാരാന്ത്യം മഴ പെയ്യുമെന്ന് കാലാവസ്ഥാ കേന്ദ്രം നേരത്തെ അറിയിപ്പ് നല്‍കിയിരുന്നു.

ചൊവ്വാഴ്ച വരെ മഴ പ്രതീക്ഷിക്കുന്നുണ്ട്. സാഹചര്യം കണക്കിലെടുത്ത് ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം പല ഭാഗങ്ങളിലും യെല്ലോ, ഓറഞ്ച്, റെഡ് അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചിരുന്നു.

ഫുജൈറ, അല്‍ ഐന്‍, റാസല്‍ഖൈമ എന്നിവിടങ്ങളില്‍ ഓറഞ്ച്, യെല്ലോ അലര്‍ട്ടുകള്‍ അധികൃതര്‍ പ്രഖ്യാപിച്ചിരുന്നു. ഖോര്‍ഫക്കാന്റെ ചില പ്രദേശങ്ങളില്‍ റെഡ് അലര്‍ട്ടാണുള്ളത്. ഇവിടെ പ്രദേശവാസികള്‍ ജാഗ്രത പുലര്‍ത്തണം.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/155925/rain-likely-continue-uae)