---
title: "#jedda | ആഭരണങ്ങളിൽ ഖുർആൻ വാക്യങ്ങൾ എഴുതരുത്; മുന്നറിയിപ്പ്​ നൽകി സൗദി വാണിജ്യമന്ത്രാലയം"
english_title: "#donot #write #quranic #verses #jewellery #saudi #ministry #commerce #issued #warning"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/155928/do-not-write-quranic-verses-jewellery"
published_at: "2023-10-21T22:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6534097d60410_gccccccc111111.jpg"
keywords: []
---

# #jedda | ആഭരണങ്ങളിൽ ഖുർആൻ വാക്യങ്ങൾ എഴുതരുത്; മുന്നറിയിപ്പ്​ നൽകി സൗദി വാണിജ്യമന്ത്രാലയം

> **Lead Summary:** **ജിദ്ദ: **) ആഭരണങ്ങളിലും കരകൗശല വസ്തുക്കളിലും ഖുർആൻ വാക്യങ്ങൾ എഴുതരുതെന്ന്​ സൗദി വാണിജ്യമന്ത്രാലയം.​

## Article Content

**ജിദ്ദ: **) ആഭരണങ്ങളിലും കരകൗശല വസ്തുക്കളിലും ഖുർആൻ വാക്യങ്ങൾ എഴുതരുതെന്ന്​ സൗദി വാണിജ്യമന്ത്രാലയം.​

സ്വർണമുൾപ്പെടെ ഏതു​തരം ആഭരണങ്ങളിലും കരകൗശലവസ്​തുക്കളിലും ഖുർആൻ ലിഖിതങ്ങൾ ചേർക്കാതിരിക്കാൻ ശ്രദ്ധിക്കണമെന്ന്​ സൗദി ഗ്രാൻഡ് മുഫ്​തിയുടെ പ്രസംഗം ഉദ്ധരിച്ചാണ്​​ മന്ത്രാലയം മുന്നറിയിപ്പ്​ നൽകിയത്​.

ഖുർആനിക വാക്യങ്ങൾ​ അനാദരിക്കപ്പെടാതിരിക്കാനും അവതരണ ലക്ഷ്യത്തിനല്ലാതെ മറ്റാവശ്യങ്ങൾക്ക് ദുരുപയോഗിക്കാതിരിക്കാനുമാണ്​ ​ഇത്തരം നിർദേശം.

ഇതുസംബന്ധിച്ച് സൗദി ചേംബർ ഓഫ്​ കോമേഴ്​സ്​ ആൻഡ്​ ഇൻഡസ്​ട്രി​ സർക്കുലർ പുറത്തിറക്കി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/155928/do-not-write-quranic-verses-jewellery)