---
title: "#kuwaitcity | ആത്മഹത്യ ശ്രമിച്ച യുവാവിനെ അഗ്നിശമന സേനാംഗങ്ങൾ രക്ഷപ്പെടുത്തി "
english_title: "#youth #tried #commit #suicide #rescued #firemen"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/155931/youth-tried-commit-suicide-rescued-firemen"
published_at: "2023-10-21T23:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65340cc7387d6_gccccccc2.jpg"
keywords: []
---

# #kuwaitcity | ആത്മഹത്യ ശ്രമിച്ച യുവാവിനെ അഗ്നിശമന സേനാംഗങ്ങൾ രക്ഷപ്പെടുത്തി 

> **Lead Summary:** **കുവൈത്ത് സിറ്റി: ** കുവൈത്തില്‍ ആത്മഹത്യ ചെയ്യാനായി ജാബര്‍ പാലത്തില്‍ നിന്ന് താഴേക്ക് ചാടിയയാളെ അഗ്നിശമന സേനാംഗങ്ങൾ രക്ഷപ്പെടുത്തി.

## Article Content

**കുവൈത്ത് സിറ്റി: ** കുവൈത്തില്‍ ആത്മഹത്യ ചെയ്യാനായി ജാബര്‍ പാലത്തില്‍ നിന്ന് താഴേക്ക് ചാടിയയാളെ അഗ്നിശമന സേനാംഗങ്ങൾ രക്ഷപ്പെടുത്തി.

ഡയറക്‌ടറേറ്റ് ജനറൽ ഓഫ് ഫയർ ഡിപ്പാർട്ട്‌മെന്റിന്റെ (ഡിജിഎഫ്‌ഡി) പബ്ലിക് റിലേഷൻസ് ആന്റ് മീഡിയ വിഭാഗമാണ് ഇക്കാര്യം അറിയിച്ചത്.

സെൻട്രൽ ഓപ്പറേഷൻസ് വിഭാഗത്തില്‍ റിപ്പോർട്ട് ലഭിച്ച ഉടന്‍ തന്നെ ഷുവൈഖ് ഫയർ ആൻഡ് മറൈൻ റെസ്‌ക്യൂ സെന്ററിൽ നിന്നുള്ള സംഘത്തെ രക്ഷാപ്രവര്‍ത്തനത്തിനായി നിയോഗിച്ചു.

സെൻട്രൽ ഓപ്പറേഷൻസ് വിഭാഗത്തില്‍ റിപ്പോർട്ട് ലഭിച്ച ഉടന്‍ തന്നെ ഷുവൈഖ് ഫയർ ആൻഡ് മറൈൻ റെസ്‌ക്യൂ സെന്ററിൽ നിന്നുള്ള സംഘത്തെ രക്ഷാപ്രവര്‍ത്തനത്തിനായി നിയോഗിച്ചു.

തുടര്‍ന്ന് രക്ഷാപ്രവര്‍ത്തകര്‍ എത്തി കടലിലേക്ക് ചാടിയയാളെ രക്ഷപ്പെടുത്തുകയായിരുന്നു. ഇയാളെ രക്ഷപ്പെടുത്തി ചോദ്യം ചെയ്യലിനായി ബന്ധപ്പെട്ട അതോറിറ്റിക്ക് കൈമാറിയതായി അധികൃതര്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/155931/youth-tried-commit-suicide-rescued-firemen)