---
title: "#DEATH | മലയാളി സാമൂഹികപ്രവർത്തകനെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി"
english_title: "#DEATH #Malayali #socialactivist #founddead #residence"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/156136/death-malayali-socialactivist-founddead-residence"
published_at: "2023-10-23T00:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65356eaa9abbc_death.jpg"
keywords: []
---

# #DEATH | മലയാളി സാമൂഹികപ്രവർത്തകനെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി

> **Lead Summary:** **റിയാദ് : **സൗദി കിഴക്കൻ പ്രവിശ്യയിലെ ദമ്മാമിൽ മലയാളി സാമൂഹികപ്രവർത്തകനെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി.

## Article Content

**റിയാദ് : **സൗദി കിഴക്കൻ പ്രവിശ്യയിലെ ദമ്മാമിൽ മലയാളി സാമൂഹികപ്രവർത്തകനെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി.

നവോദയ കലാസാംസ്കാരിക വേദി റാക്ക ഏരിയ കമ്മിറ്റിയംഗവും ഖലിദിയ യൂനിറ്റ് പ്രസിഡൻറുമായ കണ്ണൂർ ശിവപുരം സ്വദേശി രജീഷ് മനോലി (45) ആണ് മരിച്ചത്.

ലോക കേരളസഭാ അംഗം നാസ് വക്കത്തിെൻറ നേതൃത്വത്തിൽ തുടർനടപടികൾ പൂർത്തീകരിച്ചു.

രജീഷിൻറെ മൃതദേഹം തിങ്കളാഴ്ച വൈകീട്ട് വിമാനത്തിൽ ദമ്മാമിൽനിന്നും നാട്ടിലേക്ക് കൊണ്ടുപോകും.13 വർഷമായി ദമ്മാമിൽ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/156136/death-malayali-socialactivist-founddead-residence)