---
title: "#Kuwait | കുവൈത്തില്‍ വിവിധ നിയമലംഘനങ്ങള്‍ക്ക് 160 പ്രവാസികള്‍ അറസ്റ്റില്‍"
english_title: "#Kuwait #160expatriates #arrested #variouslaw #violations #Kuwait"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/156631/kuwait-160expatriates-arrested-variouslaw-violations-kuwait"
published_at: "2023-10-24T23:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65380975169ac_KUWAIT.jpg"
keywords: []
---

# #Kuwait | കുവൈത്തില്‍ വിവിധ നിയമലംഘനങ്ങള്‍ക്ക് 160 പ്രവാസികള്‍ അറസ്റ്റില്‍

> **Lead Summary:** **കുവൈത്ത് സിറ്റി : **കുവൈത്തില്‍ വിവിധ നിയമലംഘനങ്ങള്‍ക്ക് 160 പ്രവാസികള്‍ അറസ്റ്റില്‍. ജനറല്‍ അഡ്മിനിസ്ട്രേഷന്‍ ഓഫ് റെസിഡൻസ് അഫയേഴ്സ് ഇൻവെസ്റ്റിഗേഷൻ വിഭാഗം നടത്തിയ പരിശോധനയിലാണ് ഇവര്‍ അറസ്റ്റിലായത്.

## Article Content

**കുവൈത്ത് സിറ്റി : **കുവൈത്തില്‍ വിവിധ നിയമലംഘനങ്ങള്‍ക്ക് 160 പ്രവാസികള്‍ അറസ്റ്റില്‍. ജനറല്‍ അഡ്മിനിസ്ട്രേഷന്‍ ഓഫ് റെസിഡൻസ് അഫയേഴ്സ് ഇൻവെസ്റ്റിഗേഷൻ വിഭാഗം നടത്തിയ പരിശോധനയിലാണ് ഇവര്‍ അറസ്റ്റിലായത്.

15 വഴിയോര കച്ചവടക്കാർ, 120 കുപ്പി മദ്യവുമായി പിടികൂടിയ അഞ്ച് പേര്‍, ലൈസൻസില്ലാത്ത ബേക്കറി നടത്തുന്ന അഞ്ച് നിയമലംഘകർ, വ്യാജ ഗാര്‍ഹിക തൊഴിലാളി ഓഫീസുമായി ബന്ധമുള്ള രണ്ട് വ്യക്തികൾ എന്നിവരുള്‍പ്പെടെയാണ് പിടിയിലായത്.

ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് റെസിഡൻസ് അഫയേഴ്സ് ഇൻവെസ്റ്റിഗേഷൻസിലെ സെർച്ച് ആൻഡ് ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റ്, സംയുക്ത കമ്മിറ്റിയുടെ സഹകരണത്തോടെ സാൽവ, ഫഹാഹീൽ, ജലീബ് അൽ ഷുവൈക്ക്, ഫർവാനിയ ഗവർണറേറ്റ് തുടങ്ങി വിവിധ മേഖലകളിൽ കര്‍ശന പരിശോധന ക്യാമ്പയിനുകളാണ് നടത്തിയത്.

കൂടാതെ, ഷർഖ് മേഖലയിലെ മത്സ്യ മാർക്കറ്റിൽ ഒരു സർപ്രൈസ് ഓപ്പറേഷനും നടത്തി. ഇതിലാണ് 160 നിയമലംഘകര്‍ പിടിയിലായത്. പിടിയിലായവരെ തുടര്‍ നിയമനടപടികള്‍ക്കായി ബന്ധപ്പെട്ട അധികൃതര്‍ക്ക് കൈമാറി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/156631/kuwait-160expatriates-arrested-variouslaw-violations-kuwait)