---
title: "#arrest  | സ​മൂ​ഹ​മാ​ധ്യ​മ പ്ലാ​റ്റ്‌​ഫോ​മു​ക​ളി​ൽ അ​നു​ചി​ത​മാ​യി പെ​രു​മാ​റി; കുവൈത്തിൽ 31 പേ​ർ അറസ്റ്റിൽ"
english_title: "#Behaving #inappropriately #socialmedia #platforms #31people #arrested #Kuwait"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/156751/behaving-inappropriately-socialmedia-platforms-31people-arrested-kuwait"
published_at: "2023-10-25T13:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6538c73b36b3a_arrest.jpg"
keywords: []
---

# #arrest  | സ​മൂ​ഹ​മാ​ധ്യ​മ പ്ലാ​റ്റ്‌​ഫോ​മു​ക​ളി​ൽ അ​നു​ചി​ത​മാ​യി പെ​രു​മാ​റി; കുവൈത്തിൽ 31 പേ​ർ അറസ്റ്റിൽ

> **Lead Summary:** **കു​വൈ​ത്ത് സി​റ്റി:[ **സ​മൂ​ഹ​മാ​ധ്യ​മ പ്ലാ​റ്റ്‌​ഫോ​മു​ക​ളി​ൽ അ​നു​ചി​ത​മാ​യി പെ​രു​മാ​റി​യ​തി​ന് 31 പേ​രെ അ​റ​സ്റ്റു​ചെ​യ്തു. ജ​ന​റ​ൽ ക്രി​മി​ന​ൽ ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ​സ് ഡി​പ്പാ​ർ​ട്മെ​ന്റ്, ഇ​ല​ക്ട്രോ​ണി​ക് ക്രൈം ​കോം​ബാ​റ്റ് ഡി​പ്പാ​ർ​ട്ട്‌​മെ​ന്റ് മു​ഖേ​ന​യാ​ണ് അ​റ​സ്റ്റ് ചെയ്തിരിക്കുന്നത്. അ​ശ്ര​ദ്ധ​യെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തും മ​റ്റു​ള്ള​വ​രു​ടെ ജീ​വ​ൻ അ​പ​ക​ട​ത്തി​ലാ​ക്കു​ന്ന​തും ട്രാ​ഫി​ക് നി​യ​മ​ങ്ങ​ൾ മ​നഃ​പൂ​ർ​വം ലം​ഘി​ക്കു​ന്ന​തു​മാ​യ ഉ​ള്ള​ട​ക്കം ഇ​വ​ർ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പങ്കുവച്ചിരുന്നു.

## Article Content

**കു​വൈ​ത്ത് സി​റ്റി:[ **സ​മൂ​ഹ​മാ​ധ്യ​മ പ്ലാ​റ്റ്‌​ഫോ​മു​ക​ളി​ൽ അ​നു​ചി​ത​മാ​യി പെ​രു​മാ​റി​യ​തി​ന് 31 പേ​രെ അ​റ​സ്റ്റു​ചെ​യ്തു. ജ​ന​റ​ൽ ക്രി​മി​ന​ൽ ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ​സ് ഡി​പ്പാ​ർ​ട്മെ​ന്റ്, ഇ​ല​ക്ട്രോ​ണി​ക് ക്രൈം ​കോം​ബാ​റ്റ് ഡി​പ്പാ​ർ​ട്ട്‌​മെ​ന്റ് മു​ഖേ​ന​യാ​ണ് അ​റ​സ്റ്റ് ചെയ്തിരിക്കുന്നത്. അ​ശ്ര​ദ്ധ​യെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തും മ​റ്റു​ള്ള​വ​രു​ടെ ജീ​വ​ൻ അ​പ​ക​ട​ത്തി​ലാ​ക്കു​ന്ന​തും ട്രാ​ഫി​ക് നി​യ​മ​ങ്ങ​ൾ മ​നഃ​പൂ​ർ​വം ലം​ഘി​ക്കു​ന്ന​തു​മാ​യ ഉ​ള്ള​ട​ക്കം ഇ​വ​ർ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പങ്കുവച്ചിരുന്നു.

സംഭവത്തിൽ പ്ര​തി​ക​ളെ നി​യ​മ​ന​ട​പ​ടി​ക​ൾ​ക്കാ​യി ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ൾ​ക്ക് റ​ഫ​ർ ചെ​യ്തു. ഒപ്പം സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളെ ഇ​ല​ക്ട്രോ​ണി​ക് ക്രൈം​സ് കോം​ബാ​റ്റ് ഡി​പ്പാ​ർ​ട്മെ​ന്റ് പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന ക്രി​മി​ന​ൽ സെ​ക്യൂ​രി​റ്റി സെ​ക്ട​ർ സൂ​ക്ഷ്മ​മാ​യി നി​രീ​ക്ഷി​ക്കു​ന്ന​താ​യി പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ് ആ​ൻ​ഡ് സെ​ക്യൂ​രി​റ്റി ഇ​ൻ​ഫ​ർ​മേ​ഷ​ൻ വ്യ​ക്ത​മാ​ക്കി.

നി​യ​മ​വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പ്ര​സി​ദ്ധീ​ക​രി​ക്കു​ക​യും രേ​ഖ​പ്പെ​ടു​ത്തു​ക​യും ചെ​യ്യു​ന്ന അ​ക്കൗ​ണ്ടു​ക​ൾ ട്രാ​ക്ക് ചെ​യ്യു​ക​യും റി​പ്പോ​ർ​ട്ട് ചെ​യ്യു​ക​യും ചെ​യ്യു​ന്നു​ണ്ട്. സു​ര​ക്ഷി​ത​വും ഉ​ത്ത​ര​വാ​ദി​ത്ത​മു​ള്ള​തു​മാ​യ ഓ​ൺ​ലൈ​ൻ അ​ന്ത​രീ​ക്ഷം നി​ല​നി​ർ​ത്തു​ന്ന​തി​ന് സു​ര​ക്ഷാ അ​ധി​കാ​രി​ക​ളു​മാ​യി സ​ഹ​ക​രി​ക്കാ​ൻ അ​ധി​കൃ​ത​ർ പറഞ്ഞു

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/156751/behaving-inappropriately-socialmedia-platforms-31people-arrested-kuwait)