---
title: "#death | ബഹ്റൈനിൽ പ്രവാസിയായിരുന്നയാൾ നാട്ടിൽ നിര്യാതനായി"
english_title: "#expatriate #Bahrain #passedaway #country"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/156807/expatriate-bahrain-passedaway-country"
published_at: "2023-10-25T16:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6538f53a0b28d_bahrain.jpg"
keywords: []
---

# #death | ബഹ്റൈനിൽ പ്രവാസിയായിരുന്നയാൾ നാട്ടിൽ നിര്യാതനായി

> **Lead Summary:** **മനാമ:[ **ബഹ്റൈനിൽ പ്രവാസിയായിരുന്നയാൾ നാട്ടിൽ നിര്യാതനായി. കണ്ണൂർ പാനൂർ കാരയിൽ ശശിധരനാണ്​ മരിച്ചത്​. ബഹ്റൈനിലെ ആദ്യ സൂപ്പർ മാർക്കറ്റായ മർഹബ മാർക്കറ്റി​ന്റെയും ദുബൈ സൂപ്പർ മാർക്കറ്റി​ന്റെയും മാനേജർ ആയി ജോലി ചെയ്തിരുന്നു. ഒപ്പം ജുഫയറിലെ ഗോൾഡ് എർത്ത് സൂപ്പർ മാർക്കറ്റി​ന്റെ മാനേജറായും സേവനമനുഷ്​ടിച്ചിട്ടുണ്ട്​.

## Article Content

**മനാമ:[ **ബഹ്റൈനിൽ പ്രവാസിയായിരുന്നയാൾ നാട്ടിൽ നിര്യാതനായി. കണ്ണൂർ പാനൂർ കാരയിൽ ശശിധരനാണ്​ മരിച്ചത്​. ബഹ്റൈനിലെ ആദ്യ സൂപ്പർ മാർക്കറ്റായ മർഹബ മാർക്കറ്റി​ന്റെയും ദുബൈ സൂപ്പർ മാർക്കറ്റി​ന്റെയും മാനേജർ ആയി ജോലി ചെയ്തിരുന്നു. ഒപ്പം ജുഫയറിലെ ഗോൾഡ് എർത്ത് സൂപ്പർ മാർക്കറ്റി​ന്റെ മാനേജറായും സേവനമനുഷ്​ടിച്ചിട്ടുണ്ട്​.

സാമൂഹിക സാംസ്‌കാരിക പ്രവർത്തകൻ, ശ്രീനാരായണ കൾചറൽ സൊസൈറ്റി ഡയറക്ടർ ബോർഡ് അംഗം, അലി ബിൻ ഇബ്രാഹിം കമ്പനി സെക്രട്ടറി എന്നീ നിലകളിൽ അദ്ദേഹം പ്രവർത്തിച്ചിരുന്നു. നിര്യാണത്തിൽ ബഹ്റൈൻ മലയാളി ബിസിനസ് ഫോറം, ബഹ്റൈൻ കേരള സോഷ്യൽ ഫോറം, ശ്രീനാരായണ കൾചറൽ സൊസെറ്റി തുടങ്ങിയ സംഘടനകൾ അനുശോചിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/156807/expatriate-bahrain-passedaway-country)