---
title: "#Saudi | സൗദി അറേബ്യയിൽ ഇ-സ്പോർട്സ് ലോകകപ്പ് ആരംഭിക്കുന്നു"
english_title: "#Saudi #E-Sports #WorldCup #kicksoff #SaudiArabia"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/156879/saudi-e-sports-worldcup-kicksoff-saudiarabia"
published_at: "2023-10-25T21:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6539388a6dd03_saudi.jpg"
keywords: []
---

# #Saudi | സൗദി അറേബ്യയിൽ ഇ-സ്പോർട്സ് ലോകകപ്പ് ആരംഭിക്കുന്നു

> **Lead Summary:** **റിയാദ് : **കായികലോകത്ത് കുതിക്കുന്ന സൗദി അറേബ്യയിൽ ഇ-സ്പോർട്സ് ലോകകപ്പ് ആരംഭിക്കുന്നു. കീരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തി.

## Article Content

**റിയാദ് : **കായികലോകത്ത് കുതിക്കുന്ന സൗദി അറേബ്യയിൽ ഇ-സ്പോർട്സ് ലോകകപ്പ് ആരംഭിക്കുന്നു. കീരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തി.

വർഷംതോറും വേനൽക്കാലത്ത് സംഘടിപ്പിക്കാൻ ഉദ്ദേശിക്കുന്ന ലോക ഇ-സ്പോർട്സ് ടൂർണമെൻറിനെറ ആദ്യ പരിപാടി 2024-ൽ റിയാദിൽ നടക്കും.

ലോകത്തെ ഇത്തരത്തിലുള്ള ഏറ്റവും വലിയ ടൂർണമെൻറായിരിക്കുമെന്ന് കിരീടാവകാശി പറഞ്ഞു. റിയാദ് റിറ്റ്സ് കാൾട്ടൺ ഹോട്ടലിൽ നടന്ന ‘ന്യൂ വേൾഡ് സ്പോർട്സ് സമ്മിറ്റ്’ വേദിയിലാണ് ലോകകപ്പ് പ്രഖ്യാപനമുണ്ടായത്.

കായിക മേഖലയിലും ഗെയിമിങ്, ഇ-സ്‌പോർട്‌സ് മേഖലയിലും പ്രവർത്തിക്കുന്ന ലോകമെമ്പാടുമുള്ള പ്രമുഖർ ചടങ്ങിൽ സംബന്ധിച്ചു. ഗെയിമിങ്, ഇ-സ്‌പോർട്‌സ് മേഖലയുടെ പുരോഗതിക്ക് സംഭാവന നൽകുന്ന ഒരു പ്രധാന പ്ലാറ്റ്‌ഫോം ടൂർണമെൻറ് രൂപവത്കരിക്കും.

ഇത് ഏറ്റവും പ്രമുഖമായ കായിക, അന്തർദേശീയ മത്സരങ്ങൾക്കുള്ള ഒരു പ്രധാന ലക്ഷ്യസ്ഥാനമെന്ന നിലയിൽ വികസന കുതിപ്പിന് സാക്ഷ്യം വഹിക്കുന്ന സൗദിയുടെ സ്ഥാനം ഉറപ്പിക്കുകയും ചെയ്യുമെന്നും കിരീടാവകാശി പറഞ്ഞു.

ഇ-സ്‌പോർട്‌സ് ലോക കപ്പ് ഫൗണ്ടേഷൻ എന്ന പേരിലൊരു സ്ഥാപനം ആരംഭിക്കുമെന്നും ചടങ്ങിൽ കിരീടാവകാശി പ്രഖ്യാപിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/156879/saudi-e-sports-worldcup-kicksoff-saudiarabia)