---
title: "#Bahrain | മ​ല​യാ​ളി​യു​ടെ സ​ഹാ​യം; 33 വ​ർ​ഷ​മാ​യി നാ​ട്ടി​ൽ പോ​കാ​ൻ ക​ഴി​യാ​തെ ബു​ദ്ധി​മു​ട്ടു​ക​യാ​യി​രു​ന്ന ശ്രീ​ല​ങ്ക​ൻ സ്വ​ദേ​ശി നാ​ട​ണ​ഞ്ഞു"
english_title: "#Bahrain #Malayali's #help #SriLanka #notable #go #country #33years #Swadeshi #went #country"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/156886/bahrain-malayalis-help-srilanka-notable-go-country-33years-swadeshi-went-country"
published_at: "2023-10-25T21:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65393d9df1e5f_Untitled-1.jpg"
keywords: []
---

# #Bahrain | മ​ല​യാ​ളി​യു​ടെ സ​ഹാ​യം; 33 വ​ർ​ഷ​മാ​യി നാ​ട്ടി​ൽ പോ​കാ​ൻ ക​ഴി​യാ​തെ ബു​ദ്ധി​മു​ട്ടു​ക​യാ​യി​രു​ന്ന ശ്രീ​ല​ങ്ക​ൻ സ്വ​ദേ​ശി നാ​ട​ണ​ഞ്ഞു

> **Lead Summary:** **മ​നാ​മ : ** 33 വ​ർ​ഷ​മാ​യി നാ​ട്ടി​ൽ പോ​കാ​ൻ ക​ഴി​യാ​തെ ബു​ദ്ധി​മു​ട്ടു​ക​യാ​യി​രു​ന്ന ശ്രീ​ല​ങ്ക​ൻ സ്വ​ദേ​ശി​യെ മ​ല​യാ​ളി സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ൻ ഇ​ട​പെ​ട്ട് നാ​ട്ടി​ലെ​ത്തി​ച്ചു.

## Article Content

**മ​നാ​മ : ** 33 വ​ർ​ഷ​മാ​യി നാ​ട്ടി​ൽ പോ​കാ​ൻ ക​ഴി​യാ​തെ ബു​ദ്ധി​മു​ട്ടു​ക​യാ​യി​രു​ന്ന ശ്രീ​ല​ങ്ക​ൻ സ്വ​ദേ​ശി​യെ മ​ല​യാ​ളി സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ൻ ഇ​ട​പെ​ട്ട് നാ​ട്ടി​ലെ​ത്തി​ച്ചു.

അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് ശാ​രീ​രി​ക അ​വ​ശ​ത​ക​ൾ ഉ​ള്ള സു​പ്പ​യ ന​ടേ​ശ​ൻ ബ​ഹ്റൈ​നി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലാ​യി ക​ഴി​യു​ക​യാ​യി​രു​ന്നു.

നി​ല​വി​ലെ താ​മ​സ​സ്ഥ​ല​ത്തു​നി​ന്ന് ഇ​റ​ക്കി വി​ട്ട​തി​നെ​ത്തു​ട​ർ​ന്ന് പെ​രു​വ​​ഴി​യി​ലാ​കു​ന്ന അ​വ​സ്ഥ​യാ​യി. സം​ഭ​വ​മ​റി​ഞ്ഞ​തി​നെ​ത്തു​ട​ർ​ന്ന് സി​ത്ര​യി​ലെ നു ​ദെ​റ​ത്തി​ലു​ള്ള വ​ട​ക​ര ലൈ​വ് റ​സ്റ്റാ​റ​ന്‍റ് താ​മ​സ​വും ഭ​ക്ഷ​ണ​വും ന​ൽ​കി.

പ്ര​വാ​സി പാ​ലി​യേ​റ്റി​വ് മു​ൻ പ്ര​സി​ഡ​ന്‍റ് വി​ജേ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇ​ദ്ദേ​ഹ​ത്തി​ന്റെ രേ​ഖ​ക​ൾ ശ്രീ​ല​ങ്ക​ൻ എം​ബ​സി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ശ​രി​യാ​ക്കു​ക​യും നാ​ട്ടി​ലേ​ക്ക് അ​യ​ക്കു​ക​യു​മാ​യി​രു​ന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/156886/bahrain-malayalis-help-srilanka-notable-go-country-33years-swadeshi-went-country)