---
title: "#died  |  ഷാർജയിൽ മഴയിൽ വാഹനം മറിഞ്ഞ്​ 12കാരൻ അന്തരിച്ചു"
english_title: "#12-year-oldboy #died #vehicle #overturned #rain #Sharjah"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/156959/12-year-oldboy-died-vehicle-overturned-rain-sharjah"
published_at: "2023-10-26T10:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6539ef363941b_death.jpg"
keywords: []
---

# #died  |  ഷാർജയിൽ മഴയിൽ വാഹനം മറിഞ്ഞ്​ 12കാരൻ അന്തരിച്ചു

> **Lead Summary:** **ഷാ​ർ​ജ: [**അ​ൽ ദൈ​ദ്​ റോ​ഡി​ൽ ക​ന​ത്ത മ​ഴ​ക്കി​ടെ വാ​ഹ​നം മ​റി​ഞ്ഞ്​ 12 വ​യ​സ്സു​കാ​ര​നാ​യ ഇ​മാ​റാ​ത്തി ബാ​ല​ൻ അന്തരിച്ചു . അതുപോലെ അ​പ​ക​ട​ത്തി​ൽ ഡ്രൈ​വ​ർ​ക്ക്​ പ​രി​ക്കേ​റ്റു. എന്നാൽ ക​ന​ത്ത മ​ഴ​ക്കി​ടെ വെ​ള്ള​ക്കെ​ട്ട്​ ഒ​ഴി​വാ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ ഡ്രൈ​വ​ർ​ക്ക്​ വാ​ഹ​ന​ത്തി​ന്‍റെ നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ടു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ വാ​ഹ​നം പ​ല​ത​വ​ണ മ​റി​യുകയായിരുന്നു.

## Article Content

**ഷാ​ർ​ജ: [**അ​ൽ ദൈ​ദ്​ റോ​ഡി​ൽ ക​ന​ത്ത മ​ഴ​ക്കി​ടെ വാ​ഹ​നം മ​റി​ഞ്ഞ്​ 12 വ​യ​സ്സു​കാ​ര​നാ​യ ഇ​മാ​റാ​ത്തി ബാ​ല​ൻ അന്തരിച്ചു . അതുപോലെ അ​പ​ക​ട​ത്തി​ൽ ഡ്രൈ​വ​ർ​ക്ക്​ പ​രി​ക്കേ​റ്റു. എന്നാൽ ക​ന​ത്ത മ​ഴ​ക്കി​ടെ വെ​ള്ള​ക്കെ​ട്ട്​ ഒ​ഴി​വാ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ ഡ്രൈ​വ​ർ​ക്ക്​ വാ​ഹ​ന​ത്തി​ന്‍റെ നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ടു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ വാ​ഹ​നം പ​ല​ത​വ​ണ മ​റി​യുകയായിരുന്നു.

അ​പ​ക​ട​ത്തി​ന്‍റെ ശ​ക്​​തി​യി​ൽ വാ​ഹ​ന​ത്തി​ൽ​നി​ന്ന്​ തെ​റി​ച്ചു​വീ​ണാ​ണ്​ കു​ട്ടി​ക്ക്​ ഗു​രു​ത​ര പ​രി​ക്കേ​റ്റ​ത്. സ്ഥ​ല​ത്തെ​ത്തി​യ പൊ​ലീ​സാ​ണ്​ ആം​ബു​ല​ൻ​സി​ൽ പ​രി​ക്കേ​റ്റ​വ​രെ അ​ൽ ദൈ​ദ്​ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്. ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കു​​മ്പോ​ഴേ​ക്കും കു​ട്ടി മ​രി​ച്ച​താ​യി അ​ധി​കൃ​ത​ർ സ്ഥി​രീ​ക​രി​ച്ചു. ഒപ്പം മ​ഴ​യി​ൽ വാ​ഹ​ന​ങ്ങ​ൾ ഓ​ടി​ക്കു​മ്പോ​ൾ ജാ​ഗ്ര​ത​യു​ണ്ടാ​ക​ണ​മെ​ന്നും വേ​ഗ​പ​രി​ധി പാ​ലി​ക്ക​ണ​മെ​ന്നും ഷാ​ർ​ജ പൊ​ലീ​സ്​ അ​ധി​കൃ​ത​ർ പൊ​തു​ജ​ന​ങ്ങ​ളോ​ട്​ ആ​വ​ശ്യ​പ്പെ​ട്ടു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/156959/12-year-oldboy-died-vehicle-overturned-rain-sharjah)