---
title: "#death |  ഉംറ തീർത്ഥാടക ജിദ്ദ വിമാനത്താവളത്തിൽ അന്തരിച്ചു"
english_title: "#Umrah #pilgrim #dies #Jeddah #airport"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/156967/umrah-pilgrim-dies-jeddah-airport"
published_at: "2023-10-26T10:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6539f2f4632c7_umrah.jpg"
keywords: []
---

# #death |  ഉംറ തീർത്ഥാടക ജിദ്ദ വിമാനത്താവളത്തിൽ അന്തരിച്ചു

> **Lead Summary:** **ജിദ്ദ**:** [ ** ഉംറ തീർത്ഥാടകയായ മലയാളി ജിദ്ദ വിമാനത്താവളത്തിൽ അന്തരിച്ചു. പരപ്പനങ്ങാടി പുത്തൻ കടപ്പുറം സ്വദേശി പരേതനായ അബൂബക്കറിന്റെ ഭാര്യ ആമിന ആണ് മരിച്ചത്. സ്വകാര്യ ഗ്രൂപ്പിൽ ബന്ധുവിനോടൊപ്പം ഉംറക്കെത്തിയതായിരുന്നു ഇവർ .

## Article Content

**ജിദ്ദ**:** [ ** ഉംറ തീർത്ഥാടകയായ മലയാളി ജിദ്ദ വിമാനത്താവളത്തിൽ അന്തരിച്ചു. പരപ്പനങ്ങാടി പുത്തൻ കടപ്പുറം സ്വദേശി പരേതനായ അബൂബക്കറിന്റെ ഭാര്യ ആമിന ആണ് മരിച്ചത്. സ്വകാര്യ ഗ്രൂപ്പിൽ ബന്ധുവിനോടൊപ്പം ഉംറക്കെത്തിയതായിരുന്നു ഇവർ .

ഉംറ കർമങ്ങൾ പൂർത്തിയാക്കി നാട്ടിലേക്ക് മടങ്ങാൻ വേണ്ടി ബുധനാഴ്ച പുലർച്ചെ ജിദ്ദ വിമാനത്താവളത്തിൽ എത്തിയതായിരുന്നു. ഇവിടെ വെച്ച് ദേഹാസ്വസ്ഥ്യം ആനുഭവപ്പെടുകയും .

തുടർന്ന് ജിദ്ദ കിംഗ് ഫഹദ് ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. ജിദ്ദ കെഎംസിസി വെൽഫയർ വിംങിൻ്റെ നേതൃത്വത്തിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം ജിദ്ദ റുവൈസ് ഖബർസ്ഥാനിൽ മറവ് ചെയ്തു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/156967/umrah-pilgrim-dies-jeddah-airport)