---
title: "#heavyrain | ഒമാന്റെ വടക്കൻ ഗവര്‍ണറേറ്റുകളിൽ കനത്ത മഴ: ജാഗ്രത നിർദ്ദേശവുമായി പൊലീസ്"
english_title: "#heavyrain #rains #northern #governorates #Oman #Police #alert"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/157186/heavyrain-rains-northern-governorates-oman-police-alert"
published_at: "2023-10-26T22:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/653a9c1826b5d_oman.jpg"
keywords: []
---

# #heavyrain | ഒമാന്റെ വടക്കൻ ഗവര്‍ണറേറ്റുകളിൽ കനത്ത മഴ: ജാഗ്രത നിർദ്ദേശവുമായി പൊലീസ്

> **Lead Summary:** **മസ്കറ്റ് : **ഒമാന്റെ വടക്കൻ ഗവര്‍ണറേറ്റുകളിൽ കനത്ത മഴ. അൽ സുവൈഖ് വിലായത്തിലെ അൽ-ബിദായ മേഖലയിൽ പെയ്ത കനത്ത മഴ മൂലം ഉണ്ടായ റോഡുകളിൽ വെള്ളക്കെട്ടുകൾ രൂപപെട്ടതായി റിപ്പോർട്ട് ചെയ്തു.

## Article Content

**മസ്കറ്റ് : **ഒമാന്റെ വടക്കൻ ഗവര്‍ണറേറ്റുകളിൽ കനത്ത മഴ. അൽ സുവൈഖ് വിലായത്തിലെ അൽ-ബിദായ മേഖലയിൽ പെയ്ത കനത്ത മഴ മൂലം ഉണ്ടായ റോഡുകളിൽ വെള്ളക്കെട്ടുകൾ രൂപപെട്ടതായി റിപ്പോർട്ട് ചെയ്തു.

വടക്കൻ ബാത്തിനായിലെ ഷിനാസ്സ് വിലായത്തിൽ ഉണ്ടായ വെള്ളപ്പാച്ചിലിൽ അകപ്പെട്ട വാഹനത്തിൽ നിന്നും മൂന്നു ഒമാൻ സ്വദേശികളെ രക്ഷപ്പെടുത്തിയതായി സിവിൽ ഡിഫൻസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

കൂടാതെ സഹം വിലയത്തിൽ വെള്ളപ്പാച്ചിലിൽ അകപ്പെട്ട വാഹനത്തിൽ നിന്നും അഞ്ചുപേരെ രക്ഷപ്പെടുത്തുവാൻ സാധിച്ചുവെന്നും ഒമാൻ സിവിൽ ഡിഫൻസ് റിപ്പോർട്ട് ചെയ്യുന്നു.

എട്ടുപേരുടെയും ആരോഗ്യ നില തൃപ്തികരമാണെന്നും പ്രസ്താവനയിലൂടെ അധികൃതർ അറിയിച്ചിട്ടുണ്ട്. ഒമാന്റെ പല ഭാഗങ്ങളിലും മഴ തുടരുന്നതിനാൽ വാഹനമോടിക്കുന്നവരോട് ജാഗ്രത പാലിക്കണമെന്ന് റോയൽ ഒമാൻ പോലീസ് അഭ്യർത്ഥിച്ചിട്ടുണ്ട്.

മസ്‌കറ്റ്, തെക്കൻ അൽ ബത്തിന,വടക്കൻ അൽ ബത്തിന, അൽ ദഖിലിയ, മുസന്ദം, അൽ ദാഹിറ, അൽ ബുറൈമി ഗവർണറേറ്റുകളിൽ മഴ പെയ്യുവാൻ സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പിലും പറയുന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/157186/heavyrain-rains-northern-governorates-oman-police-alert)