---
title: "#heavyrain   |  ഒമാനിൽ കനത്ത മ​ഴയിൽ ​ ഒരാൾ മരണപ്പെട്ടു"
english_title: "#Oneperson #died #heavyrain #Oman"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/157346/oneperson-died-heavyrain-oman"
published_at: "2023-10-27T14:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/653b7aa517981_oman_rain.jpg"
keywords: []
---

# #heavyrain   |  ഒമാനിൽ കനത്ത മ​ഴയിൽ ​ ഒരാൾ മരണപ്പെട്ടു

> **Lead Summary:** **മസ്കത്ത്​**:[ ]**[ **ഒമാനിൽ കനത്ത മ​ഴയെ തുടർന്ന്​ ഒരാൾ മരണപ്പെട്ടു. വടക്കൻ ബാത്തിന ഗവർണറേറ്റിൽ വാദിയിൽ അകപ്പെട്ട​ സ്വദേശി പൗരൻ ആണ്​ മരിച്ചത്​. ഖാബൂറ വിലായത്തിലെ വാദി ഷഫാനിൽ വ്യാഴാഴ്ചയായിരുന്ന സംഭവമെന്ന്​ സിവിൽ ഡിഫൻസ്​ ആൻഡ്​ ആംബുലൻസ്​ അതോറിറ്റി അറിയിച്ചു.

## Article Content

**മസ്കത്ത്​**:[ ]**[ **ഒമാനിൽ കനത്ത മ​ഴയെ തുടർന്ന്​ ഒരാൾ മരണപ്പെട്ടു. വടക്കൻ ബാത്തിന ഗവർണറേറ്റിൽ വാദിയിൽ അകപ്പെട്ട​ സ്വദേശി പൗരൻ ആണ്​ മരിച്ചത്​. ഖാബൂറ വിലായത്തിലെ വാദി ഷഫാനിൽ വ്യാഴാഴ്ചയായിരുന്ന സംഭവമെന്ന്​ സിവിൽ ഡിഫൻസ്​ ആൻഡ്​ ആംബുലൻസ്​ അതോറിറ്റി അറിയിച്ചു.

ഒപ്പം വാഹനത്തിൽ അകപ്പെട്ട എട്ടുപേരെ രക്ഷപ്പെടുത്തുകയും ചെയ്തു. ഷിനാസിൽ മൂന്ന് പേരെയും സഹമിൽ അഞ്ച് പേരെയുമാണ്​ വ്യാഴാഴ്ച സിവിൽ ഡിഫൻസ്​ ആൻഡ്​ ആംബുലൻസ്​ അതോറിറ്റി രക്ഷിച്ചിരിക്കുന്നത്​. ​ബുധനാഴ്ച രാത്രി​യോടെ തന്നെ വിവിധ ഇടങ്ങളിൽ മഴ തുടങ്ങിയിരുന്നു. ഇത്​ വ്യാഴാഴ്ചയും തുടരുകയായിരുന്നു. ഉൾപ്രദേശങ്ങളിലെ റോഡുകളിൽ വെള്ളം കയറി നേരിയ തോതിൽ ഗതാഗത തടസ്സവും നേരിടുകയും ചെയ്തു .

ന്യൂനമർദത്തിന്‍റെ ഭാഗമായി ഒക്​ടോബർ 28 വരെ രാജ്യത്തെ വിവിധ ഗവർണറേറ്റുകളിൽ ശക്​തമായ മഴയും കാറ്റും തുടരുമെന്ന്​ ഒമാൻ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു .​വിവിധ ഇടങ്ങളിൽ 20 മുതൽ 80 മില്ലിമീറ്റർ വരെ മഴ ലഭിച്ചേക്കും. മണിക്കൂറിൽ 28 മുതൽ 83 കി.മീറ്റർ വേഗതയിലായിരിക്കും കാറ്റ്​ വീശുക. വാദികൾ മുറിച്ച്​ കടക്കാൻ ശ്രമിക്കരുതെന്നും താഴ്ന്ന പ്രദേശങ്ങളിൽനിന്ന്​ മാറി നിൽക്കണമെന്നും സിവിൽ ഏവിയേഷൻ അതോറിറ്റി (സി.എ.എ) അഭ്യർഥിച്ചു. 

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/157346/oneperson-died-heavyrain-oman)