---
title: "#GAZA | ഗാസ സംഘർഷത്തിൽ ദുരിതമനുഭവിക്കുന്ന കുടുംബങ്ങൾക്ക് സഹായമെത്തിക്കാൻ യുഎഇയിലെ സ്കൂൾ വിദ്യാർഥികളും"
english_title: "#GAZA #School #students #UAE #help #families #suffering #Gaza #conflict"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/157438/gaza-school-students-uae-help-families-suffering-gaza-conflict"
published_at: "2023-10-27T20:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/653bd119ed3fd_UAE.jpg"
keywords: []
---

# #GAZA | ഗാസ സംഘർഷത്തിൽ ദുരിതമനുഭവിക്കുന്ന കുടുംബങ്ങൾക്ക് സഹായമെത്തിക്കാൻ യുഎഇയിലെ സ്കൂൾ വിദ്യാർഥികളും

> **Lead Summary:** **അബുദാബി : **ഗാസ സംഘർഷത്തിൽ ദുരിതമനുഭവിക്കുന്ന കുടുംബങ്ങൾക്ക് സഹായമെത്തിക്കാൻ യുഎഇയിലെ സ്കൂൾ വിദ്യാർഥികളും കൈകോർക്കുന്നു.

## Article Content

**അബുദാബി : **ഗാസ സംഘർഷത്തിൽ ദുരിതമനുഭവിക്കുന്ന കുടുംബങ്ങൾക്ക് സഹായമെത്തിക്കാൻ യുഎഇയിലെ സ്കൂൾ വിദ്യാർഥികളും കൈകോർക്കുന്നു.

സമൂഹത്തിൽ അവശത അനുഭവിക്കുന്നവരുടെ കണ്ണീരൊപ്പുന്ന വിദ്യാർഥികൾ സഹപാഠികൾക്കും മാതൃകയാവുകയാണ്. ഭക്ഷ്യോൽപന്നങ്ങളും പണവും ശേഖരിച്ച് എമിറേറ്റ്സ് റെഡ് ക്രസന്റ് വഴി ഗാസയിൽ എത്തിക്കാനാണ് പദ്ധതി.

ബ്രഷ്, പേസ്റ്റ്, സോപ്പ്, ഷാംപൂ എന്നിവയ്ക്കു പുറമെ കേടാകാത്ത ഭക്ഷ്യവസ്തുക്കളും റെഡ് ക്രസന്റ് നിർദേശിച്ച മറ്റു വസ്തുക്കളും വിദ്യാർഥികൾ ശേഖരിക്കുന്നുണ്ട്.

പണമായും സഹായം സ്വീകരിക്കും. തുടർന്ന് ഗാസയിലെ കുടുംബങ്ങൾക്ക് ആവശ്യമുള്ള സാധനങ്ങൾ വാങ്ങി എത്തിക്കും. ധനസമാഹരണത്തിന് നവംബർ 10ന് വിവിധ സ്കൂളുകളിൽ പ്രത്യേക ക്യാംപെയിൻ നടത്തുന്നുണ്ട്.

അബുദാബി, ദുബായ്, ഷാർജ, അജ്മാൻ, ഉമ്മുൽഖുവൈൻ, റാസൽഖൈമ, ഫുജൈറ എന്നിവിടങ്ങളിലെ സ്കൂളുകളിലും മാളുകളിലും ദുരിതാശ്വാസ വസ്തുക്കൾ സ്വീകരിക്കും.

പണം, പുതപ്പുകൾ, ടിന്നിലടച്ച ഭക്ഷണം, പുത്തൻ വസ്ത്രങ്ങൾ, കുട്ടികൾക്കുള്ള സാധനങ്ങൾ എന്നിവ ഉൾപ്പെടെയുള്ള സംഭാവനകളാണ് സ്വീകരിക്കുക. യുഎഇ ഇതിനകം 68 ടൺ അവശ്യ വസ്തുക്കൾ ഗാസയിലേക്ക് അയച്ചു. വേൾഡ് ഫുഡ് പ്രോഗ്രാമിന്റെ സഹകരണത്തോടെയാണ് വിതരണം.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/157438/gaza-school-students-uae-help-families-suffering-gaza-conflict)