---
title: "#AbuDhabiAirport | അബുദാബി വിമാനത്താവളത്തില്‍ എല്ലാ എയര്‍ലൈനുകളും ടെര്‍മിനല്‍ എ വഴി "
english_title: "#AbuDhabiAirport #airlines #fly #Terminal #AbuDhabi #Airport"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/157441/abudhabiairport-airlines-fly-terminal-abudhabi-airport"
published_at: "2023-10-27T20:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/653bd471d486e_ABUDABI.jpg"
keywords: []
---

# #AbuDhabiAirport | അബുദാബി വിമാനത്താവളത്തില്‍ എല്ലാ എയര്‍ലൈനുകളും ടെര്‍മിനല്‍ എ വഴി 

> **Lead Summary:** **അബുദാബി : **നവംബര്‍ ഒന്നു മുതല്‍ 14 വരെ അബുദാബി വിമാനത്താവളത്തിലെ പുതിയ ടെര്‍മിനലായ ടെര്‍മിനല്‍ എ, ടെര്‍മിനല്‍ 1,2,3 എന്നിവയ്‌ക്കൊപ്പം ഒരേ സമയം പ്രവര്‍ത്തിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

## Article Content

**അബുദാബി : **നവംബര്‍ ഒന്നു മുതല്‍ 14 വരെ അബുദാബി വിമാനത്താവളത്തിലെ പുതിയ ടെര്‍മിനലായ ടെര്‍മിനല്‍ എ, ടെര്‍മിനല്‍ 1,2,3 എന്നിവയ്‌ക്കൊപ്പം ഒരേ സമയം പ്രവര്‍ത്തിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

നവംബര്‍ ഒന്ന് മുതല്‍ പ്രവര്‍ത്തിക്കാന്‍ ടെര്‍മിനല്‍ എ സജ്ജമായിട്ടുണ്ട്. പുതിയ ടെര്‍മിനല്‍ പ്രവര്‍ത്തനം ആരംഭിച്ച് കഴിഞ്ഞാല്‍ നവംബര്‍ 15 മുതല്‍ എല്ലാ എയര്‍ലൈനുകളും ടെര്‍മിനല്‍ എയില്‍ നിന്ന് മാത്രമാകും സര്‍വീസ് നടത്തുകയെന്നും എയര്‍പോര്‍ട്ട് അധികൃതര്‍ വ്യക്തമാക്കി.

ഈ ദിവസങ്ങളില്‍ യുഎഇയില്‍ നിന്ന് പുറപ്പെടുന്നതും എത്തിച്ചേരുന്നതുമായ യാത്രക്കാര്‍ അതാത് എയര്‍ലൈനുകളുമായോ എയര്‍പോര്‍ട്ടുമായോ ബന്ധപ്പെട്ട് വിവരങ്ങള്‍ ഉറപ്പാക്കണമെന്ന് അധികൃതര്‍ അഭ്യര്‍ത്ഥിച്ചു.

www.abudhabiairport.ae എന്ന വെബ്‌സൈറ്റില്‍ വിമാനസമയം സംബന്ധിച്ച് വിവരങ്ങള്‍ ലഭിക്കും.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/157441/abudhabiairport-airlines-fly-terminal-abudhabi-airport)