---
title: "#cremated  |  ബ​ഹ്റൈ​നി​ൽ അന്തരിച്ച തൊ​ട്ടി​ൽ​പാ​ലം സ്വദേശിയുടെ മൃ​ത​ദേ​ഹം സം​സ്ക​രി​ച്ചു"
english_title: "#native #Thottilpalam #died #body #cremated #Bahrain"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/157523/native-thottilpalam-died-body-cremated-bahrain"
published_at: "2023-10-28T09:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/653c8494a74d6_bahrain.jpg"
keywords: []
---

# #cremated  |  ബ​ഹ്റൈ​നി​ൽ അന്തരിച്ച തൊ​ട്ടി​ൽ​പാ​ലം സ്വദേശിയുടെ മൃ​ത​ദേ​ഹം സം​സ്ക​രി​ച്ചു

> **Lead Summary:** **മ​നാ​മ: [ **ക​ഴി​ഞ്ഞ 20ന് ​ബ​ഹ്റൈ​നി​ൽ നി​ര്യാ​ത​നാ​യ തൊ​ട്ടി​ൽ​പാ​ലം മ​ണ​കു​ന്ന​ത്ത് ച​ന്ദ്ര​ന്റെ മൃ​ത​ദേ​ഹം അ​ൽ​ബ ക്രി​മേ​ഷ​ൻ ഗ്രൗ​ണ്ടി​ൽ സം​സ്ക​രി​ച്ചു. ഇ​ന്ത്യ​ൻ എം​ബ​സി​യു​ടെ​യും ഐ.​സി.​ആ​ർ.​എ​ഫി​ന്റെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ ബ​ഹ്റൈ​ൻ പ്ര​തി​ഭ ഹെ​ൽ​പ് ലൈ​ൻ പ്ര​വ​ർ​ത്ത​ക​രാ​ണ് ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തീ​ക​രി​ച്ച​ത്. 40 വ​ർ​ഷ​ത്തി​നി​ടെ 2023 ജൂ​ലൈ​യി​ലാ​ണ് ആ​ദ്യ​മാ​യിട്ടാണ് അദ്ദേഹം നാ​ട്ടി​ൽ പോ​യ​ത്.

## Article Content

**മ​നാ​മ: [ **ക​ഴി​ഞ്ഞ 20ന് ​ബ​ഹ്റൈ​നി​ൽ നി​ര്യാ​ത​നാ​യ തൊ​ട്ടി​ൽ​പാ​ലം മ​ണ​കു​ന്ന​ത്ത് ച​ന്ദ്ര​ന്റെ മൃ​ത​ദേ​ഹം അ​ൽ​ബ ക്രി​മേ​ഷ​ൻ ഗ്രൗ​ണ്ടി​ൽ സം​സ്ക​രി​ച്ചു. ഇ​ന്ത്യ​ൻ എം​ബ​സി​യു​ടെ​യും ഐ.​സി.​ആ​ർ.​എ​ഫി​ന്റെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ ബ​ഹ്റൈ​ൻ പ്ര​തി​ഭ ഹെ​ൽ​പ് ലൈ​ൻ പ്ര​വ​ർ​ത്ത​ക​രാ​ണ് ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തീ​ക​രി​ച്ച​ത്. 40 വ​ർ​ഷ​ത്തി​നി​ടെ 2023 ജൂ​ലൈ​യി​ലാ​ണ് ആ​ദ്യ​മാ​യിട്ടാണ് അദ്ദേഹം നാ​ട്ടി​ൽ പോ​യ​ത്.

ഒ​ക്ടോ​ബ​ർ ര​ണ്ടി​ന് തി​രി​ച്ചെ​ത്തി​യ ച​ന്ദ്ര​ൻ 20ന് ​രോ​ഗം ബാ​ധി​ച്ച് മ​രി​ക്കു​ക​യാ​യി​രു​ന്നു. അ​വി​വാ​ഹി​ത​നാ​യ ച​ന്ദ്ര​ന് ര​ണ്ടു സ​ഹോ​ദ​രി​മാ​രും ഒ​രു സ​ഹോ​ദ​ര​നു​മാ​ണ് നാ​ട്ടി​ലു​ള്ള​ത്. അ​വ​ർ മൃ​ത​ദേ​ഹം ഇ​വി​ടെ തന്നെ സം​സ്ക​രി​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ അ​നു​മ​തി​പ​ത്രം ന​ൽ​കു​ക​യാ​യി​രു​ന്നു. ബ​ഹ്റൈ​ൻ പ്ര​തി​ഭ ഹെ​ൽ​പ് ലൈ​ൻ പ്ര​വ​ർ​ത്ത​ക​ർ​ക്കൊ​പ്പം ഐ.​സി.​ആ​ർ.​എ​ഫ് പ്ര​തി​നി​ധി കെ.​ടി. സ​ലീം, കോ​ഴി​ക്കോ​ട് പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ പ്ര​തി​നി​ധി ജ​മാ​ൽ കു​റ്റി​ക്കാ​ട്ടി​ൽ,

ഫാ​സി​ൽ താ​മ​ര​ശ്ശേ​രി, ഹ​രി, ഷാ​ജി പു​തു​ക്കു​ടി, ജ​യേ​ഷ്, ബി.​കെ.​എ​സ്.​എ​ഫ് ക​മ്യൂ​ണി​റ്റി ഹെ​ൽ​പ് ലൈ​ൻ വ​ള​ന്റി​യ​ർ​മാ​രാ​യ ന​ജീ​ബ് ക​ട​ലാ​യി,അ​ൻ​വ​ർ ക​ണ്ണൂ​ർ, മ​നോ​ജ് വ​ട​ക​ര, പ്ര​തി​ഭ ര​ക്ഷാ​ധി​കാ​രി സ​മി​തി അം​ഗം സു​ബൈ​ർ ക​ണ്ണൂ​ർ, ഹെ​ൽ​പ് ലൈ​ൻ ക​ൺ​വീ​ന​ർ നൗ​ഷാ​ദ് പൂ​നൂ​ർ, മെം​ബ​ർ​മാ​രാ​യ ഗി​രീ​ഷ് ക​ല്ലേ​രി, അ​നി​ൽ സി.​കെ, ച​ന്ദ്ര​ൻ പി​ണ​റാ​യി, മ​ഹേ​ഷ് റി​ഫ, ഷ​മീ​ജ് റി​ഫ, ര​ഹ​ന ഷ​മീ​ജ്, ഷി​ജു പി​ണ​റാ​യി, ബാ​ല​കൃ​ഷ്ണ​ൻ, സു​രേ​ഷ്, ഹ​രീ​ഷ്, ജ​യേ​ഷ്, വ​ർ​ഗീ​സ്, ശ​റ​ഫു​ദ്ദീ​ൻ, സാ​ബു എന്നിവ​ർ ക്രി​മേ​ഷ​ൻ ഗ്രൗ​ണ്ടി​ൽ എ​ത്തി​.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/157523/native-thottilpalam-died-body-cremated-bahrain)