---
title: "#Election  |   മ​ജ്‌​ലി​സ് ശൂ​റ തെ​ര​ഞ്ഞെ​ടു​പ്പ്​: ര​ണ്ടാം​ഘ​ട്ട വോ​ട്ടെ​ടു​പ്പ്​ നാ​ളെ"
english_title: "#MajlisShura #Elections #TwoPhase #Voting #Tomorrow"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/157613/majlisshura-elections-twophase-voting-tomorrow"
published_at: "2023-10-28T14:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/653cd06a5e807_election.jpg"
keywords: []
---

# #Election  |   മ​ജ്‌​ലി​സ് ശൂ​റ തെ​ര​ഞ്ഞെ​ടു​പ്പ്​: ര​ണ്ടാം​ഘ​ട്ട വോ​ട്ടെ​ടു​പ്പ്​ നാ​ളെ

> **Lead Summary:** **മ​സ്‌​ക​ത്ത്: [**ഒമാനിലെ മസ്കത്തിൽ പ​ത്താ​മ​ത് മ​ജ്‌​ലി​സ് ശൂ​റ തെ​ര​ഞ്ഞെ​ടു​പ്പി​ലേ​ക്കു​ള്ള ര​ണ്ടാം​ഘ​ട്ട വോ​ട്ടെ​ടു​പ്പ്​ നാ​ളെ ന​ട​ക്കും. രാ​വി​ലെ എ​ട്ടു മു​ത​ൽ വൈ​കീ​ട്ട് ഏ​ഴു​മ​ണി​വ​രെ​യാ​ണ് വോ​ട്ടി​ങ് സ​മ​യം പറഞ്ഞിരിക്കുന്നത്. അതുപോലെ ഇ​ൻ​തി​ഖാ​ബ് ആ​പ്ലി​ക്കേ​ഷ​ൻ വ​ഴി വോ​ട്ട് ചെ​യ്യാം. തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം വെ​ബ്‌​സൈ​റ്റ് വ​ഴി​യാ​കും പ്രസിദ്ധീകരിക്കുക.

## Article Content

**മ​സ്‌​ക​ത്ത്: [**ഒമാനിലെ മസ്കത്തിൽ പ​ത്താ​മ​ത് മ​ജ്‌​ലി​സ് ശൂ​റ തെ​ര​ഞ്ഞെ​ടു​പ്പി​ലേ​ക്കു​ള്ള ര​ണ്ടാം​ഘ​ട്ട വോ​ട്ടെ​ടു​പ്പ്​ നാ​ളെ ന​ട​ക്കും. രാ​വി​ലെ എ​ട്ടു മു​ത​ൽ വൈ​കീ​ട്ട് ഏ​ഴു​മ​ണി​വ​രെ​യാ​ണ് വോ​ട്ടി​ങ് സ​മ​യം പറഞ്ഞിരിക്കുന്നത്. അതുപോലെ ഇ​ൻ​തി​ഖാ​ബ് ആ​പ്ലി​ക്കേ​ഷ​ൻ വ​ഴി വോ​ട്ട് ചെ​യ്യാം. തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം വെ​ബ്‌​സൈ​റ്റ് വ​ഴി​യാ​കും പ്രസിദ്ധീകരിക്കുക.

സു​പ്രീം ഇ​ല​ക്ഷ​ൻ ക​മ്മി​റ്റി​യാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നി​യ​ന്ത്രി​ക്കു​ക . 83 വി​ലാ​യ​ത്തു​ക​ളി​ൽ നി​ന്നും 90 മ​ജ്‌​ലി​സ് ശൂ​റ അം​ഗ​ങ്ങ​ളെ​യാ​ണ് വോ​ട്ടെ​ടു​പ്പി​ലൂ​ടെ തി​ര​ഞ്ഞെ​ടു​ക്കു​ന്ന​ത്. 883 സ്ഥാ​നാ​ർ​ഥി​ക​ളാ​ണ് ഇ​ത്ത​വ​ണ ജ​ന​വി​ധി തേ​ടു​ന്ന​ത്.

ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച ന​ട​ന്ന ആ​ദ്യ​ഘ​ട്ട വോ​​ട്ടെ​ടു​പ്പി​ൽ 13,00ത്തി​ല​ധി​കം ആ​ളു​ക​ളാ​ണ്​ വോ​ട്ട്​ ചെയ്തിരിക്കുന്നത്. വി​ദേ​ശ​ത്തു​ള്ള ഒ​മാ​നി പൗ​ര​ന്മാ​രാ​യി​രു​ന്നു വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്ന​ത്. ​ശൂ​റ അം​ഗ​ങ്ങ​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പി​ന്​ ആ​ദ്യ​മാ​യാ​ണ്​ ഇ-​വോ​ട്ടി​ങ്​ ന​ട​പ്പാ​ക്കു​ന്ന​ത്. ഇ​ല​ക്​​ട്രോ​ണി​ക്​ വോ​ട്ടി​ങ്​ രീ​തി ആ​യ​തു​കൊ​ണ്ട്​ കൂ​ടു​ത​ൽ സൗ​ക​ര്യ​പ്ര​ദ​മാ​യെ​ന്ന്​ വി​​ദേ​ശ​ത്തു​ള്ള ഒ​മാ​നി പൗ​ര​ൻ​മാ​ർ പ​റ​ഞ്ഞു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/157613/majlisshura-elections-twophase-voting-tomorrow)